വ്യാപാരിയെ നടുറോഡില്‍ തടഞ്ഞുനിറുത്തി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു ; മുന്‍കൂട്ടി പദ്ധതിയിട്ടാണ് ആക്രമണമെന്ന് വിലയിരുത്തൽ ; സംഭവം തലസ്ഥാന നഗരിയിൽ

സ്വര്‍ണവ്യാപാരിയായ ബിജുവാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തിന് ഇരയായത്. ഇയാളെ ആക്രമിച്ച് ഒന്നര കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഭാഗത്തെ ഒരു ചെറു ഇടവഴിയില്‍ വച്ചാണ് സംഭവം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടക്കുന്നത് . ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, സി.സി.ടി.വി ക്യാമറകളും മറ്റും സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുവച്ചാണ് പുലര്‍ച്ചെ അക്രമം ഉണ്ടായത്. തൃശൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വര്‍ണം വാങ്ങി വരികയായിരുന്നു ബിജു.
റെയില്‍വേ സ്റ്റേഷനിലെത്തി സ്വന്തം കാറില്‍ യാത്ര തിരിച്ച ബിജുവിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയെ സംഘം മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമിച്ചത്. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ബിജുവിനെ വാഹനത്തിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് സംഘം മര്‍ദിക്കുകയും ചെയ്തു. ലിവറും അതില്‍ നിന്നും രക്‌ത കറയും കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ സംഘം ബിജുവിന്റെ കാര്‍ നശിപ്പിക്കുകയും ചെയ്തു. സ്വര്‍ണം കൂടാതെ ബിജുവിന്റെ മൊബൈല്‍ ഫോണും അക്രമി സംഘം പിടിച്ചുപറിച്ചു
തൃശൂരില്‍ നിന്നും സ്ഥിരം ഇങ്ങനെ സ്വര്‍ണം വാങ്ങി വരുന്ന ആളാണ് ബിജു. അതുകൊണ്ടുതന്നെ ഇതിനെ കുറിച്ചറിയാവുന്നവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടാണ് ബിജുവിനെ ആക്രമിക്കുന്നത് എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























