അമ്മയ്ക്കും കാമുകനുമിടയിൽ തടസമായത് പതിനാറുകാരിയായ മകൾ; നൊന്തുപെറ്റ മകളെ കാമുകനൊപ്പം കൂട്ടുനിന്ന് ക്രൂരമായി കൊലപ്പെടുത്തി... കാണാതായ മകളെ തേടി പോകുയാണെന്ന് പ്രചരിപ്പിച്ച് അമ്മ കാമുകനൊപ്പം മുങ്ങി... നെടുമങ്ങാട്ടെ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത്...

പത്തു ദിവസം മുമ്ബ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചുവിനെയും (39) കാമുകന്‍ ഇടമല സ്വദേശി അനീഷിനെയും (32) ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ മീരയുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. രണ്ടാഴ്‌ച മുൻപ് നെടുമങ്ങാട് നിന്നും കാണാതായ പതിനാറുകാരിയുടെ മൃതദേഹം കാരാന്തല ആര്‍.സി പള്ളിക്ക് സമീപത്ത് നിന്നുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മഞ്ജുവിന്റെ മകള്‍ മീര (16) കൊല്ലപ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്‌റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കാമുകന്റെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനില്‍ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ മഞ്ചു ഏറെനാളായി പറണ്ടോട് വാടകവീട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം. പത്തുദിവസം മുമ്ബാണ് മഞ്ജുവിനെയും മകളെയും കാണാതായതായി ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസില്‍ നല്‍കിയത്. മീരയും അമ്മയ്‌ക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ചയാണ് പൊലീസ് മഞ്ജുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.
മീര ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മറുപടിയും സംശയാസ്‌പദമായ പെരുമാറ്റവുമാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഇരുവരുടെയും വീടുകളിലും പരിസരങ്ങളിലും പരിശോധന ആരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























