Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ജോലിക്കെന്ന വ്യാജേന ദുബായിലെ ഡാന്‍സ് ബാറുകളില്‍ എത്തിച്ച നാല് ഇന്ത്യന്‍ യുവതികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷപെടുത്തി

29 JUNE 2019 03:09 PM IST
മലയാളി വാര്‍ത്ത

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ദുബായിലെ ബാര്‍ ഡാന്‍സറെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയത് വിവാദമായപ്പോള്‍, ജോലിക്കെന്ന വ്യാജേന ദുബായിലെ ഡാന്‍സ് ബാറുകളില്‍ എത്തിച്ച നാല് ഇന്ത്യന്‍ യുവതികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷപെടുത്തി. കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്‍ ഇടപെട്ടാണ് തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി സ്വദേശികളായ നാല് പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒരു കമ്പനി കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പെണ്‍കുട്ടികളെ ഇന്റര്‍വ്യൂ നടത്തിയ ശേഷം വിസയും ജോലിയും നല്‍കിയത്. പിന്നീട് ഒരു കുട്ടിയെ ഒഴിവാക്കി നാലു പേരെ ദുബയിലേക്ക് അയച്ചു. 

അവിടെ എത്തിയ നാല് പെണ്‍കുട്ടികളെയും മുറിയില്‍ അടച്ചിട്ടു. എന്നിട്ട് ഡാന്‍സ് ചെയ്യിക്കാന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യം പെണ്‍കുട്ടികളിലൊരാള്‍ നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അയാള്‍ സുഹൃത്തും മലയാളിയുമായ ആലുവാ സ്വദേശിയെ വിവരം അറിയിച്ചു. അദ്ദേഹം കേന്ദ്രമന്ത്രി വി.മുരളീധരനെ വാട്‌സാപ്പിലൂടെ വിവരം ധരിപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മന്ത്രി മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. ദുബയി പൊലീസിന്റെ സഹായത്തോടെ കോണ്‍സുലേറ്റ് അധികൃതര്‍ ഡാന്‍സ് ബാറില്‍ പരിശോധന നടത്തിയാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. അവരെ കോണ്‍സുലേറ്റ് അധികൃതര്‍ വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്ന് കോയമ്പത്തൂരിലും. 

മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കം 25 ഓളം വരുന്ന ഇന്ത്യാക്കാരെ കഴിഞ്ഞാഴ്ച വി.മുരളീധരന്‍ ഇടപെട്ട് തിരിച്ചെത്തിച്ചിരുന്നു. യാത്ര പുറപ്പെടാനാകാതെ കുടുങ്ങിപ്പോയതായി ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ച ഉടന്‍ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി മന്ത്രി ബന്ധപ്പെട്ടു. കുടുങ്ങി കിടന്നവരില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളായ മലയാളികളും ഉണ്ടായിരുന്നു. വൈകിയെത്തിയെന്ന കാരണം പറഞ്ഞാണ് വിമാനത്തില്‍ പ്രവേശിക്കാനാകാതെ മണിക്കൂറുകളോളം വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടി വന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി ബന്ധപ്പെട്ടു. അദ്ദേഹം വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ലഗേജുകള്‍ തിരിച്ചു ലഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികളും ഇന്ത്യന്‍ എംബസി സ്വീകരിച്ചു.

ഇന്ത്യയില്‍ നിന്ന് നിരവധി പെണ്‍കുട്ടികളെ ദുബായിലെ ഡാന്‍സ് ബാറുകളില്‍ പലരീതിയില്‍ പെണ്‍കുട്ടികളെ എത്തിക്കുന്നതായി നിരവധി പരാതികളുണ്ട്. ബിഹാറിന്റെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നാണ് യുവതികളെ ദുബയിലേക്ക് കടത്തുന്നതെന്ന് യുവ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും മറ്റ് പല ജോലികള്‍ക്കെന്ന വ്യാജേനെയും അല്ലാതെയും യുവതികളെ ദുബയിലെ ഡാന്‍സ് ബാറുകളില്‍ എത്തിക്കുന്നുണ്ട്. ഇവരെ ഉപയോഗിച്ച് മാംസ വ്യാപാരം നടത്തുന്നതായും ആക്ഷേപമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടുമെന്നാണ് അറിയുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (13 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (21 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (38 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (45 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (54 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends