ഡോക്‌ടേഴ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും

തിരുവനന്തപുരം: ഡോക്‌ടേഴ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഡോക്ടര്‍മാര്‍ സമൂഹത്തിന് നല്‍കുന്ന അതുല്യമായ സേവനങ്ങള്‍ ആദരിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കി ചരിത്രം കുറിച്ച ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നിന് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ചാന്ദിനി ആര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലൈപ്രസി ഓഫീസറുമായ ഡോ. പത്മലത ജെ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍വീസ് സെക്ടറില്‍ ആലപ്പുഴ ഇ.എസ്.ഐ.ഡി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് ഹറോള്‍ഡ്, ആര്‍.സി.സി./ ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബി., ദന്തല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് ദന്തല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, സ്വകാര്യമേഖലയില്‍ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ ഡോ. സി.എം. അബൂബക്കര്‍ എന്നിവരെ മികച്ച ഡോക്ടര്‍മാരായി തെരഞ്ഞെടുത്തിരുന്നു. ഇവര്‍ക്കുള്ള പുരസ്‌കാര വിതരണമാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha
























