Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

എന്തായാലും തീ പാറും... സെമീ ഫൈനലില്‍ ഇങ്ങനേയും ജയിച്ചു കയറാമല്ലേ; മഴ കളി മുടക്കിയാല്‍ റിസര്‍വ് ദിനം; അന്നും മഴ പെയ്താലോ? കളിച്ച് ജയിച്ച് ഫൈനലില്‍ വരാന്‍ എല്ലാവരും ആഗ്രഹിക്കുമ്പോള്‍ ഭാഗ്യം മഴയുടെ വഴിയിലാകുമോ? മൂടിക്കെട്ടിയ അന്തരീക്ഷം വില്ലനോ ഭാഗ്യദേവതയോ?

09 JULY 2019 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ നടക്കാനിരിക്കെ കരിനിഴല്‍ പോലെ മഴ വില്ലനാകുകയാണ്. കഴിഞ്ഞ ന്യൂസിലാന്‍ഡുമായുള്ള മത്സരം മഴയെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. അതിനാല്‍ തന്നെ ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള ആദ്യ മത്സരമാണ്. ഇന്നത്തെ കളിയിലും മഴ വന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് വില്ലനല്ല ഭാഗ്യ ദേവതയായാണ് മാറുന്നത്. മഴ വീണ്ടും വന്നാല്‍ അന്നത്തെ പ്രാഥമിക റൗണ്ട് പോലെ മത്സരം ഉപേക്ഷിക്കുന്നത് സാധ്യമല്ല. 

മഴ കളി മുടക്കിയാല്‍ റിസര്‍വ് ദിനമുണ്ട്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കളി മുടങ്ങിയാല്‍ മത്സരം ബുധനാഴ്ചയിലേക്ക് നീളും. റിസര്‍വ് ദിനത്തിലും കളി മുടങ്ങിയാല്‍ ഇന്ത്യ ഫൈനലിലെത്തും. പ്രാഥമിക റൗണ്ടില്‍ ന്യൂസീലന്‍ഡിനേക്കാള്‍ പോയന്റുള്ളതിനാലാണിത്.

സെമിഫൈനല്‍ നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. നേരിയ മഴയാണെന്ന് മാത്രം. മത്സരത്തിന് മുമ്പും ഒന്നാമിന്നിങ്‌സിന്റെ അവസാനവും നേരിയ മഴയുണ്ടാകുമെന്നും പിന്നീട് മഴയുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രാഥമിക റൗണ്ട് പോലയല്ല സെമി. പ്രാഥമിക റൗണ്ടിലെ ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു.

ആദ്യ സെമിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ നേര്‍ക്കുനേര്‍ വരാത്ത രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൂടിക്കെട്ടിയ ആകാശമാണ് പ്രദേശത്തുളളത്.

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം നീണ്ടുനിന്ന സസ്‌പെന്‍സിന് ഒടുവിലാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡാണെന്ന് ഉറപ്പായത്. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുകയും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തതോടെ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡ് എന്ന് ഉറപ്പായി. രണ്ടാം സെമിയില്‍ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.

ലോകകപ്പില്‍ വ്യക്തമായ ആധിപത്യം തുടരുന്ന ഇന്ത്യക്ക് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ വ്യക്തമായ മേല്‍കൈ ഉണ്ട്. ലോകകപ്പില്‍ ഇന്ത്യ ഒരിക്കല്‍ മാത്രമാണ് പരാജയമറിഞ്ഞത്, ആതിഥേയരായ ഇംഗ്ലണ്ടിനോട്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഇന്ത്യ തന്നെയാണ് കിരീട സാധ്യതകളില്‍ ഇപ്പോഴും മുന്നില്‍. ശ്രീലങ്കക്കെതിരായ മല്‍സരത്തിന് ശേഷം ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌ന ഇന്ത്യയെ കുറിച്ച് പറഞ്ഞത് ഈ വാദത്തിന് അടിത്തറയിടുന്നു. ലോകകപ്പിലെ സന്തുലിതമായ ടീമാണ് ഇന്ത്യയെന്നായിരുന്നു ദിമുത്തിന്റെ പ്രതികരണം.

ലോകകപ്പില്‍ ഇതുവരെ ആറ് തവണയാണ് ഇന്ത്യ സെമിഫൈനല്‍ കളിച്ചിരിക്കുന്നത്. മൂന്ന് വീതം സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ത്യ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തു. ജയിച്ച രണ്ട് തവണ ഇന്ത്യ കിരീടവും സ്വന്തമാക്കി.  1983 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇന്ത്യ കലാശപോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയപ്പോള്‍ 2003ല്‍ അടിതെറ്റി. കെനിയയെ അനായാസം സെമിയില്‍ കീഴടക്കിയ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. 2011ല്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ധോണിയും സംഘവും കിരീടം സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടായിരുന്നു.

മറുവശത്ത് ന്യൂസിലന്‍ഡാകട്ടെ ഈ ലോകകപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന മേധാവിത്വം അവസാന ഘട്ടത്തില്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന്റെ പ്രധാന വെല്ലുവിളി. നായകന്‍ കെയ്ന്‍ വില്യംസണൊഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന ബോളിങ് നിര ശക്തമാണ്.

ഇതുവരെ ഏഴ് തവണ സെമിഫൈനലില്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ഫൈനലില്‍ പ്രവേശിച്ചതും. അതും സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍. ഇതുവരെ ലോകകപ്പില്‍ കിരീടം സ്വന്തമാക്കാനും കിവീസിന് സാധിച്ചില്ല.

ഇന്ത്യന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. 11 വര്‍ഷം മുമ്പ് 2008ല്‍ അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ്. അന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. ന്യൂസിലന്‍ഡ് നായകനാകട്ടെ സാക്ഷാല്‍ കെയ്ന്‍ വില്യംസണും. അന്നത്തെ സെമി ഫൈനലില്‍ വിജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി അന്ന് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ചാമ്പ്യന്മാരാകുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (15 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (24 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends