Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

കൊച്ചിയിലെ രഹസ്യ നിശാ വിരുന്നുകള്‍ക്കു ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഒരാള്‍ 'ഫ്രഞ്ച് ഫ്രൈസുമായി' പിടിയില്‍

09 JULY 2019 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

സ്വകാര്യ റിസോര്‍ട്ടുകളിലെ രഹസ്യ നിശാ വിരുന്നുകള്‍ക്കു ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസില്‍ അബ്ദുല്‍ റഷീദ് (34) പിടിയില്‍. ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.ചന്ദ്രപാലന്‍ ആസൂത്രണം ചെയ്ത പരിശോധനയിലാണ് ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്. ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ അറിയപ്പെടുന്ന 105 ഡയസെപാം ഗുളികകള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഏജന്റിനു ലഹരിമരുന്ന് കൈമാറാന്‍ ആലുവയ്ക്കടുത്തു ചൂണ്ടിയില്‍ എത്തിയതായിരുന്നു അബ്ദുല്‍ റഷീദ്.

കൊച്ചിയിലും സമീപ നഗരങ്ങളിലും എക്‌സൈസും പൊലീസും പരക്കെ വലവിരിച്ചിട്ടും ലഹരിമരുന്നു മാഫിയ ചുവടുറപ്പിച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത്രയേറെ ലഹരിമരുന്നു വേട്ടകള്‍ നടന്നിട്ടും മാഫിയയുടെ വേരറുക്കാനാകാത്തതാണ് ഇപ്പോഴും ആലുവയിലും കൊച്ചിയിലും ലഹരിമരുന്ന് ഒഴുകുന്നതിനു കാരണമെന്നാണു വിലയിരുത്തല്‍. ആലുവ റേഞ്ച് എക്‌സൈസ് ലഹരിമരുന്നു വേട്ട ശക്തമാക്കിയിട്ടു മാസങ്ങളായി. കൊച്ചി എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ ഇടനിലക്കാരോ ചില്ലറവില്‍പനക്കാരൊ പിടിയിലാകുന്നതൊഴിച്ചാല്‍ ലഹരിമരുന്നിന്റെ ശരിയായ ഉറവിടമോ പ്രധാന കച്ചവടക്കാരെയോ കണ്ടെത്താനാകാത്തതാണ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.

ഫ്രഞ്ച് ഫ്രൈസ് എന്ന് ഉപയോക്താക്കളുടെ ഇടയില്‍ അറിയപ്പെടുന്ന ഡയസെപാം ഗുളികകള്‍ 105 എണ്ണമാണ് അബ്ദുല്‍ റഷീദില്‍നിന്നു കണ്ടെത്തിയത്. ഒരാളില്‍നിന്നു ഇത്രയേറെ ഡയസെപാം മരുന്ന് കണ്ടെത്തുന്നത് ആദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കു മുന്‍പു രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കാനും അമിത ഭയവും ഉത്കണ്ഠയും മൂലമുണ്ടാകുന്ന മാനസിക വിഭ്രാന്തിയുള്ളവരെ സമനിലയിലേക്കു കൊണ്ടുവരുന്നതിനും ചെറിയ അളവില്‍ നല്‍കുന്ന മരുന്നാണു ഡയസെപാം.

റേവ് പാര്‍ട്ടികളില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേതന്നെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് അബ്ദുല്‍ റഷീദ് പിടിയിലായത്. ഇയാളുടെ സംഘത്തിലെ പ്രധാനികളെക്കുറിച്ചു വിവരം ലഭിച്ചെന്നും എക്‌സൈസ് പറഞ്ഞു.

ഡയസെപാം അധികവും കൊച്ചിയിലെത്തുന്നത് ചെറുപ്പക്കാര്‍ പങ്കെടുക്കുന്ന നിശാ പാര്‍ട്ടികള്‍ക്കായാണ് എന്നാണ് റിപ്പോര്‍ട്ട്. റേവ് പാര്‍ട്ടികള്‍ക്ക് എത്തുന്ന ന്യൂജന്‍ തലമുറയ്ക്ക് ഡയസെപാം ഐപിയാണ് ഏറെ പ്രിയമെന്ന് റഷീദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. കഞ്ചാവ് പോലുള്ള കണ്‍ട്രി ഡ്രഗ്ഗുകള്‍ ഇത്തരം പാര്‍ട്ടികളില്‍ ആരും ഉപയോഗിക്കാതായത്രേ. യുവതലമുറ ലഹരിയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോകുന്നത് ആശങ്ക ഉളവാക്കുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.ഗോപി പറഞ്ഞു.

ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഒരു വിദേശിയില്‍ നിന്നാണ് പ്രതി ലഹരിമരുന്നു വാങ്ങി കേരളത്തില്‍ എത്തിക്കുന്നതെന്ന് എക്‌സൈസ് വെളിപ്പെടുത്തുന്നു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചും മറ്റു വകുപ്പുകളുടെ സഹകരണത്തോടെയും അന്വേഷണം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുമായി നെടുമ്പാശേരി സ്വദേശിയായ യുവാവിനെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസില്‍ നെടുമ്പാശേരി സ്വദേശി തന്നെയായ യുവതിക്കുവേണ്ടി അന്വേഷണം തുടരുകയാണ്. യുവതിയുടെ സഹായത്തോടെയാണ് അരുണ്‍ ബെന്നി എന്നയാള്‍ ലഹരി ആംപ്യൂളുകള്‍ ആലുവയില്‍ എത്തിച്ചത് എന്നാണ് എക്‌സൈസിനു ലഭിച്ച വിവരം. യുവതിയുടെ പേരും മറ്റു വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന വലിയ സംഘം ഈ ലഹരിമരുന്നു മാഫിയയുടെ വലയിലുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (11 minutes ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (20 minutes ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (37 minutes ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (46 minutes ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (58 minutes ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (1 hour ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (8 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (8 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (8 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (8 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (8 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (8 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (9 hours ago)

Malayali Vartha Recommends