Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേരളത്തിലെ കാമ്പസുകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് കാനം രാജേന്ദ്രന്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും എംജി കോളജിലും അതില്ല

19 JULY 2019 02:28 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എസ്.എഫ്.ഐക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ ഒളിയമ്പ്. കേരളത്തിലെ കാമ്പസുകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് കാനം രാജേന്ദ്രന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും എംജി കോളജിലും അതില്ല. അതാണ് അവിടങ്ങളിലെ പ്രധാന പ്രശ്‌നം. ഇടതുപക്ഷത്തുള്ളവര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാസിസത്തിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കാനം ചോദിച്ചു. എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനെതിരെ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന ശക്തമയ പ്രക്ഷോഭം നടത്തിവരികയാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ അവര്‍ യൂണിറ്റും രൂപീകരിച്ചു. വര്‍ഷങ്ങളായി അവിടെ മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. 

കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫുകാരെ കാണാനെത്തിയ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ആശുപത്രിക്കു മുന്നില്‍ ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം നടന്നത്. ജില്ലാ സെക്രട്ടറി പി.രാജുവിനെയാണ് തടഞ്ഞത്. വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐഎ- ഐഎസ്എഫ് പ്രവര്‍ത്തകരുടെ സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ കാണാനാണ് പി രാജു ആശുപത്രിയിലെത്തിയത്. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവര്‍ ചികില്‍സയിലായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ല. രാജു ഇടപെട്ടപ്പോഴാണ് പൊലീസ് അതിന് തയ്യാറായത്. അതിന് ശേഷം രാജു മടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കാറിന് കുറുകെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബൈക്ക് വയ്ക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 

തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള ചേരിപ്പോര് തെരുവിലെത്തിയതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേരിട്ട് ഇടപെട്ടിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇരു നേതാക്കളും വിദ്യാര്‍ഥി നേതാക്കള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കോടിയേരി ബാലക!ൃഷ്ണന്റെയും കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ എസ്.എഫ്.ഐക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. കോളജ് യൂണിയനിലേക്കു മത്സരിക്കാനൊരുങ്ങിയ മണിമേഖല എന്ന വിദ്യാര്‍ഥിനിയെ എസ്.എഫ്.ഐക്കാര്‍ പൂട്ടിയിട്ടു മര്‍ദിക്കുന്നതറിഞ്ഞ് കഴിഞ്ഞ ഡിസംബര്‍ രണ്ടനു കോളജിലെത്തിയതാണ് സംസ്ഥാന പ്രസിഡന്റ് അരുണിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 

മണിമേഖലയെ മത്സരിപ്പിക്കില്ലെന്നും വിട്ടയയ്ക്കണമെന്നും കോളജ് ഗേറ്റിന് മുന്നില്‍ നിന്ന് അരുണ്‍ എസ്.എഫ്.ഐ നേതാക്കളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ചയ്ക്കായി അരുണിനെ കോളജിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം മുണ്ടും ഷര്‍ട്ടും ഉരിഞ്ഞ് അടിവസ്ത്രം മാത്രമിടീച്ച് എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിച്ചു. അവസാനം അരുണ്‍ രക്ഷപെട്ട് ഓടി പൊലീസ് ജീപ്പില്‍ കയറി. എന്നാല്‍ പൊലീസില്‍ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായത്. ഇപ്പോഴത്തെ അവസ്ഥയില്‍ സി.പി.ഐയും എ.ഐ.എസ്.എഫും കൂടി തിരിഞ്ഞാല്‍ അത് വലിയ ദോഷമാകുമെന്ന് കരുതിയാണ് കോടിയേരി കാനത്തെ വിളിച്ച് ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (10 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (24 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends