Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!

07 SEPTEMBER 2026 07:18 AM IST
മലയാളി വാര്‍ത്ത

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ദിവസത്തിന്റെ ആദ്യ പകുതിയിൽ സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നല്ല സഹകരണവും ആത്മവിശ്വാസവും ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഗാർഹിക കാര്യങ്ങൾക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും കൂടുതൽ മുൻഗണന നൽകേണ്ടി വരും.

ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) രാവിലെ സാമ്പത്തിക ഇടപാടുകളിൽ മികച്ച നേട്ടങ്ങളും വരവും അനുഭവപ്പെടാൻ സാധ്യത കാണുന്നു. ഉച്ചകഴിയുന്നതോടെ ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും വർദ്ധിക്കുകയും ഏറ്റെടുത്ത ജോലികൾ ആവേശത്തോടെ പൂർത്തിയാക്കുകയും ചെയ്യും.

മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) പകലിന്റെ തുടക്കത്തിൽ സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വലിയ ഊർജ്ജത്തോടെ പ്രവർത്തിക്കാനും സാധിക്കും. ഉച്ചയ്ക്ക് ശേഷം ധനവരവ് മെച്ചപ്പെടുകയും അനാവശ്യ ചെലവുകൾ കൺട്രോൾ ചെയ്യാൻ സാധിക്കുകയും ചെയ്യും.

കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) രാവിലത്തെ സമയങ്ങളിൽ അനാവശ്യ ചിന്തകളും ചെലവുകളും മനസ്സിനെ അല്പം അലട്ടിയേക്കാം. എന്നാൽ ഉച്ചകഴിയുന്നതോടെ കാര്യങ്ങൾ പൂർണ്ണമായും നിങ്ങൾക്ക് അനുകൂലമായി മാറുകയും ശാരീരിക-മാനസിക ഉന്മേഷം കൈവരുകയും ചെയ്യും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ആദ്യഘട്ടത്തിൽ വിവിധ സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക ലാഭവും സുഹൃത്തുക്കളുടെ ആത്മാർത്ഥമായ പിന്തുണയും ലഭിക്കും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ചെലവുകൾ അല്പം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ധനകാര്യ പ്ലാനിംഗിൽ ജാഗ്രത പാലിക്കുക.

കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) രാവിലെ തൊഴിൽപരമായ വലിയ ചുമതലകൾ വിജയകരമായി പൂർത്തിയാക്കാനും മേലധികാരികളുടെ പ്രശംസ നേടാനും സാധിക്കും. ഉച്ചകഴിയുന്നതോടെ സാമ്പത്തികമായി വലിയ നേട്ടങ്ങളും പുതിയ വരുമാന സാധ്യതകളും തുറന്നുകിട്ടും.

തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ദിവസത്തിന്റെ തുടക്കത്തിൽ ആത്മീയകാര്യങ്ങളിലും ഉപരിപഠന ചിന്തകളിലും കൂടുതൽ താല്പര്യം കാണിക്കും. ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക രംഗത്ത് ശ്രദ്ധേയമായ പുരോഗതിയും പുതിയ ഉത്തരവാദിത്തങ്ങളും തേടിയെത്തും. ബിസിനസ്സിൽ വിപുലീകരണത്തിനായുള്ള വ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും.

വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) രാവിലത്തെ സമയങ്ങളിൽ പ്രധാന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും വിവേകവും ആവശ്യമായി വരും. എന്നാൽ ഉച്ചയ്ക്ക് ശേഷം ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും തടസ്സങ്ങൾ വഴിമാറി കാര്യങ്ങൾ അനുകൂലമായി തീരുകയും ചെയ്യും. ദൂരയാത്രകൾക്ക് പദ്ധതിയിടും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) പകലിന്റെ ആദ്യ പകുതിയിൽ വ്യക്തിബന്ധങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും പരസ്പര ധാരണയും മികച്ച ലാഭവും അനുഭവപ്പെടും. ഉച്ചകഴിയുന്നതോടെ സാമ്പത്തിക ഇടപാടുകളിലും വാഹന ഉപയോഗത്തിലും കൂടുതൽ ജാഗ്രത പുലർത്തുന്നത് ഉചിതമായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) തുടക്കത്തിൽ ജോലികളിലെ വെല്ലുവിളികളെ തന്ത്രപരമായി അതിജീവിക്കാനും എതിരാളികളെ മറികടക്കാനും സാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ദാമ്പത്യജീവിതത്തിൽ വലിയ സന്തോഷവും പങ്കാളിത്ത ബിസിനസ്സുകളിൽ വലിയ മുന്നേറ്റവും കാണാൻ സാധിക്കും.

കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) ആദ്യഘട്ടത്തിൽ സർഗ്ഗാത്മക ചിന്തകൾക്കും പുതിയ പദ്ധതികൾക്കും വലിയ പ്രോത്സാഹനം ലഭിക്കും. ഉച്ചയ്ക്ക് ശേഷം തൊഴിലിടത്തിൽ നിങ്ങളുടെ ആധിപത്യം വർദ്ധിക്കുകയും ചുമതലകൾ ഭംഗിയായി ചെയ്തുതീർക്കുകയും ചെയ്യും. ആരോഗ്യനില കൂടുതൽ തൃപ്തികരമായി തുടരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) രാവിലെ ഗാർഹിക ആവശ്യങ്ങൾക്കും കുടുംബപരമായ കാര്യങ്ങൾക്കും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഉച്ചകഴിയുന്നതോടെ മനസ്സ് കൂടുതൽ പ്രസന്നമാവുകയും പുതിയ ആശയങ്ങളും സർഗ്ഗാത്മകതയും വിരിഞ്ഞുനിൽക്കുകയും ചെയ്യും.

"   --
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (23 minutes ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (27 minutes ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (42 minutes ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (55 minutes ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (1 hour ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (1 hour ago)

ക്രിസ്മസിന് സ്‌പെഷൽ പച്ചരി; വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ അരി തുടർച്ചയാക്കും; റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കർക്കിടത്തിൽ മഴ കാര്യമായി പെയ്തില്ല ; തുലാമാസത്തിൽ മഴ അപ്പാടെ മാറി നിന്നു; ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടി; കേരളത്തിന്റെ ചരിത്രത്തിൽ വൻ കാലാവസ്ഥാ പ്രതിഭാസം  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മുൻ മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനും ഒക്ടോബർ 15 ന് ഹാജരാകാനായി നോട്ടീസയക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവ്  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends