ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...

കാലിഫോർണിയ ഇരട്ടക്കൊലപാതക കേസിൽ അതിനിർണ്ണായകമായ ഔദ്യോഗിക വിവരങ്ങൾ പുറത്ത്. രണ്ട് വ്യത്യസ്ത നഗരങ്ങളിലായി നടന്ന സുഹൃത്തുക്കളുടെ ദാരുണമായ മരണത്തിൽ പ്രതി അനില ബേബിക്കെതിരെ ഇപ്പോൾ കൂടുതൽ കടുത്ത നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ് അമേരിക്കൻ പ്രോസിക്യൂഷൻ വിഭാഗം.സമൂഹമാധ്യമങ്ങളിൽ പരന്ന വ്യാജ തിയറികളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, രണ്ട് മരണങ്ങളും ഒരേ വ്യക്തി തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന കൃത്യമായ തെളിവുകളാണ് സാന്റാ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























