Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മഞ്ജുവാര്യരെ ചതിച്ചതോ; ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു; ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്‌പോസ്റ്റ് ചർച്ചയാകുന്നു

24 JULY 2019 05:32 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യർ ഫൗണ്ടേഷൻ ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതി ഒത്തുതീർപ്പായിരുന്നു. വയനാട് ജില്ലാ ലീഗൽ സർവ്വീസ് സെല്ലിൽ പരാതിയെത്തുകയും ഒടുവിൽ സർക്കാർ അനുമതി നൽകിയ ഭവനപദ്ധതിയിൽ പത്തുലക്ഷം രൂപ സംഭാവനയായി നൽകി മഞ്ജു വാര്യർ കേസ് ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ സംശയങ്ങൾ ഏറുകയാണെന്നും ചാരിറ്റി വഞ്ചനയിൽ മഞ്ജുവാര്യരെ മറ്റാരെങ്കിലും ചതിച്ചതാണോ എന്ന സംശയം അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ സംശയം ഉയർത്തി.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

വയനാട്ടിലെ "ചാരിറ്റി വഞ്ചന", മഞ്ജുവാര്യരെ ചതിച്ചതോ ? മഞ്ജുവാര്യർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഏറുന്നു ! ഫൗണ്ടേഷന്റെ മുൻ പ്രവർത്തകയായ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് കഴിഞ്ഞ ഫോണിൽ വിളിച്ച് കേസിൽ നിന്നും പിൻ മാറണമെന്നും അവർ നിരപരാധിയാണെന്നും അറിയിച്ചു.

1.88 കോടി രൂപ മുതൽമുടക്കിൽ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് രേഖാമൂലം വാഗ്‌ദാനം നൽകി വിശ്വാസ വഞ്ചന നടത്തിയ മഞ്ജു വാര്യർ ഫൗണ്ടേഷൻ പിന്നീട് വാഗ്ദാന ലംഘനം നടത്തുകയും വിവാദമായപ്പോൾ 10 ലക്ഷം രൂപ നൽകി അനുരൽഞ്ജനം നടത്തുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ട്രൈബൽ മന്ത്രാലയത്തിന് പരാതി നൽകാൻ തീരുമാണിച്ചതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആളുടെ ടെലിഫോൺ കോൾ ലഭിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മഞ്ജുവാര്യർ അറിയാതെയാണ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നൽകിയതുമെന്നാണ് അവർ പറയുന്നത്. ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.' മുൻകാലത്ത് ഫൗണ്ടേഷനുമായി അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ സംഘനയിൽ ഇല്ല, മഞ്ജുവാര്യർ ഇതിൽ തീർത്തും നിരപരാധിയാണ്. ആരൊക്കെയോ ചേർന്ന് ചതിച്ചതാണ് അല്ലാതെ 2 കോടിയിടെ ചാരിറ്റി ചെയ്യാനൊന്നും മാഡം നിൽക്കില്ല. ഉദാഹരണം സുജാത എന്ന സിനിമയുടെ സമയത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്" അവർ പറഞ്ഞു.

മഞ്ജുവാര്യരുടെ പേരിലുള്ള സംഘടനയിൽ മഞ്ജുവാര്യരെ ചതിച്ചത് ആരാണ്, എന്തിനാണ് എന്ന ചോദ്യങ്ങൾക്കൊന്നും അവർ വ്യക്തമായ മറുപടി നൽകിയില്ല. ആവശ്യത്തിലേറെ പ്രശങ്ങളിലൂടെ കടന്നുപോകുന്ന മാഡം തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും വലിയൊരു തുക ചരിറ്റിക്കായി മാറ്റിവെക്കാറുണ്ടെന്നും അവർ പറയുന്നു.

സംഭവത്തിൽ ആദിവാസികളുമായി മഞ്ജുവാര്യർ ഒത്തുതീർപ്പിലെത്തിയെങ്കിലും ആദിവാസികളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയതും, ആദിവാസി വീടുകളിലെത്തി അനധികൃത സർവ്വേ നടത്തിയതും, സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ അനധികൃതമായി മാറ്റിയതും, ഫൗണ്ടേഷന്റെ ലെറ്റർ പാഡിൽ കലക്റ്റർക്കും, ട്രൈബൽ മന്ത്രിക്കും, പനമരം പഞ്ചായത്തിനും കത്ത് നൽകിയതും, പഞ്ചായത്ത് ഭരണസമിതിയിൽ പാസാക്കിയെടുത്തതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിശദ വിവരങ്ങൾ ലഭിക്കാനായി കലക്റ്ററേറ്റിലും പഞ്ചായത്തിലും കത്തുകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് നടത്തിയ ദുരൂഹമായ വെളിപ്പെടുത്തൽ ഗൗരവകാരമാണ്. പരാതി നൽകാനായി ആരെങ്കിലും എന്നെ സമീപിച്ചിട്ടുണ്ടോ എന്ന അവരുടെ അന്വേഷണം സംഭവത്തിൽ ആരൊക്കെയോ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് നൽകുന്നത്.

എന്നാൽ എന്റെ സ്വദേശമായ വയനാട്ടിൽ സംശയകരമായി നടന്ന ഈ ചാരിറ്റി ഇടപാട് തീർത്തും പൊതുതാത്പര്യം മുൻനിർത്തിയാണ് എന്ന് അവരെ അറിയിച്ചു. ഫൗണ്ടേഷന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവർത്തനങ്ങളും സാംബന്ധിച്ച കര്യങ്ങൾ വ്യക്തമാക്കുന്ന പക്ഷം വ്യക്തിപരമായി യാതൊരു വിദ്വേഷമോ താത്പര്യമോ പരത്തിക്കാരന്നെ നിലയിൽ മഞ്ജുവാര്യരോടോ സംഘടനയോടോ ഇല്ലെന്നും അവരെ അറിയിച്ചു. പരാതിയുടെ കാര്യങ്ങൾ മഞ്ജുവാര്യരെ അറിയിക്കുമെന്നും വ്യക്തമായ മറുപടി അവർ നൽകുമെന്നും അറിയിച്ചാണ് അവർ സംസാരം അവസാനിപ്പിച്ചത്.

വ്വാൽ : കാലാകാലങ്ങളിൽ രാഷ്ട്രീയക്കാരാലും, സർക്കാറുകളാലും, കോർപ്പറേറ്റുകളാലും ചൂഷണം ചെയ്യപ്പെടുന്ന ജനതയെ സഹാനുഭൂതിയുടെ പേരിൽ മുതലെടുത്ത് മാർക്കറ്റ് ചെയ്ത ശേഷം കേവലം നക്കാപ്പിച്ച നൽകി കോംപ്രമൈസ് ചെയ്ത് മുതലെടുക്കാമെന്ന മോഹവുമായി ചുരം കയറുന്ന എല്ലാ പ്രിവിലേജ്ഡ് മേലാളന്മാർക്കും ഇതൊരു പാഠമാകണം. സംഭവത്തിൽ ഒരു വ്യക്തയുണ്ടാകാനായി പൊതുജന താത്പര്യർത്ഥം നിയമ പോരാട്ടങ്ങൾ തുടരും എന്നും ശ്രീജിത്ത് പെരുമന കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (30 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (37 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (51 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends