കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കാണാതായ പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അമ്പൂരി തോട്ടുമുക്കിലുള്ള സുഹൃത്ത് അഖിലിന്റെ വീടിനു സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്. എറണാകുളത്ത് ജോലി ചെയ്യുന്ന രാഖി ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീടുവിട്ടത് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാഖിയുടെ സുഹൃത്തായ അഖിലുമായി ഫോണ്‍ വഴിയുള്ള ബന്ധമാണ് രാഖിയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഖിലിന്റെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha






















