Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് നെഞ്ചു തകര്‍ന്ന് പിതാവ് പറയുന്നു... അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു, എന്നാല്‍ തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെ കണ്ട പിതാവിന്റെ സമനില തെറ്റി...

25 JULY 2019 07:43 AM IST
മലയാളി വാര്‍ത്ത

ജോലി സ്ഥലത്തു നിന്നും വീട്ടില്‍ എത്തിയ മോള്‍ ഏറെ സന്തോഷത്തോടെയാണ് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കണ്ണീരോടെ പിതാവ് രാജന്‍ പറയുന്നു. ആ സന്തോഷ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല, പക്ഷെ ഇന്നലെ കണ്ടതാകട്ടെ ജീര്‍ണിച്ച അവളുടെ ശരീരം. ആ കാഴ്ച കണ്ട് നെഞ്ചു തകര്‍ന്നു പോയി. ഏതൊരു അച്ഛനും സഹിക്കാനാവാത്ത കാഴ്ചയായിരുന്നു അത്.
ആറു വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് രാജന്‍ മോളെ വളര്‍ത്തിയത്. കാണാതായെങ്കിലും ഏപ്പോഴെങ്കിലും അവള്‍ ചിരിതൂകി വീട്ടിലേക്ക് കടന്നു വരുമെന്ന് കരുതി കാത്തിരുന്ന അച്ഛന് ഈ കാഴ്ച സഹിക്കാനാവാത്ത നൊമ്പരമായി മാറി.
കഴിഞ്ഞ മാസം 21 ന് ഏറെ സന്തോഷത്തോടെ അച്ഛനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞ് കൂട്ടുകാര്‍ക്ക് പലഹാരവും എടുത്തി അച്ഛന്‍ നല്‍കിയ പാലും കുടിച്ചാണ് രാഖി പോയത്. 33 ദിവസങ്ങള്‍ക്കു ശേഷം ദുര്‍വിധി പിതാവ് രാജനായി കരുതി വച്ചതാകട്ടെ മകളുടെ ചേതനയറ്റ് ശരീരവും.
അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വന്നത് . പക്ഷെ ആ അച്ഛന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെയാണ് ആദ്യം കണ്ടത്. ഇതോടെ പിതാവിന്റെ സമനില തെറ്റി.
അമ്പൂരി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡിലെ തട്ടാംമുക്കിലെ സൈനികനായ കാമുകന്റെ പുരയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ ജീവന്റെ ജീവനായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ വിറങ്ങലിച്ചു നിന്നു.

ചായക്കടയില്‍ നിന്ന് താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു. രാഖിയുടെ ആറാമത്തെ വയസ്സിലാണ് വെള്ളറട സ്വദേശിയായ മാതാവ് സെല്‍വി മരണമടഞ്ഞത്. സ്വന്തമായി പുത്തന്‍ കടയില്‍ ചായക്കച്ചവടം ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മൂന്നുമക്കളെയും നല്ല നിലയിലാക്കുന്നതിനാണ് ശ്രമിച്ചത്. രാഖിയെ സിവില്‍ എന്‍ജിനീയറിംഗ് വരെ പഠിപ്പിച്ചു. അവള്‍ക്ക് വിവാഹത്തിന് ആവശ്യമായതെല്ലാം സമ്പാദിച്ചു. എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിച്ച് നല്‍കാന്‍ ഒരുക്കമായിരുന്നു. എങ്ങനെയാണ് മകള്‍ ഇതില്‍ വന്ന് പെട്ടതെന്ന് അറിയില്ലെന്ന് വിങ്ങലോടെ പിതാവ് പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (35 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (49 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends