കാല്‍പാദത്തില്‍ ഉറുമ്പിന്റെ കടിയേറ്റ് ശരീരമാസകലം ചൊറിഞ്ഞ് കുമിള പോലെ ശരീരം തടിച്ചുപൊങ്ങി; ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെ അബോധാവസ്ഥയിലായ ചിറ്റാറ്റുകര സ്വദേശിയായ യുവാവ് ചികിത്സയിൽ

വിഷ ഉറുമ്ബിന്റെ കടിയേറ്റ യുവാവ് ചികിത്സയില്‍. അംബേദ്കര്‍ പാര്‍ക്കില്‍വച്ചാണ് ചിറ്റാറ്റുകര സ്വദേശിയായ ലിന്‍സ് ആന്റണിക്ക് കടിയേറ്റത്. പാര്‍ക്കിലെ ചങ്ങാതിക്കൂട്ടം ക്ലബ് പ്രവര്‍ത്തകനായ ലിന്‍സ് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെ കാല്‍പാദത്തില്‍ ഉറുമ്ബ് കടിക്കുകയായിരുന്നു. ഈ മാസം 16-ാം തിയതിയാണ് സംഭവം.
വലുപ്പം കൂടിയ ചാരനിറത്തിലുള്ള ഉറുമ്ബാണ് കടിച്ചത്. അല്‍പസമയത്തിനുള്ളല്‍ ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുകയും കുമിള പോലെ തടിച്ചു പൊങ്ങുകയും ചെയ്തു. ചുമയും ശ്വാസതടസവും ഛര്‍ദ്ദിയുമുണ്ടായി. അബോധാവസ്ഥയിലായ ലിന്‍സിനെ പറവൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുത്തിവയ്‌പ്പെടുക്കുകയും മരുന്നു കഴിക്കുകയും ചെയ്‌തെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ക്ഷീണവും നീര്‍ക്കെട്ടും മാറിയില്ല. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് ലിന്‍സ് ഇപ്പോള്‍. പ്രവാസി കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റാണ് ലിന്‍സ്.
https://www.facebook.com/Malayalivartha






















