വീട്ടിൽ ഏത് കത്ത് കിട്ടിയാലും പൊട്ടിച്ച നിലയിൽ; ആ രഹസ്യം പരസ്യമായതോടെ വീട്ടമ്മ ഞെട്ടി

കൊല്ലത്താണ് സംഭവം. കൊടുവിള അഞ്ജു ഭവനത്തില്‍ ഡി.കവിതയ്ക്കു ലഭിച്ച കത്തുകളാണ് പൊട്ടിച്ച നിലയില്‍ കിട്ടുന്നത്. കവിതയുടെ ഭര്‍ത്താവിന് ലഭിച്ച കത്തും പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഇതേകുറിച്ച് അന്വേഷിക്കാന്‍ കവിത കൊടുവിള പോസ്റ്റ് ഓഫീസിലെത്തിയപ്പോള്‍ ലഭിച്ച മറുപടി അതിവിചിത്രമായിരുന്നു. വീട്ടമ്മയുടെ വിലാസം ശരിക്കും അറിയുവാനായാണ് കത്ത് പൊട്ടിച്ചതെന്നാണ് പോസ്റ്റ്മാന്‍ പറഞ്ഞത്. എന്നാല്‍ കത്ത് പൊട്ടിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണെന്നാണ് വീട്ടമ്മയും നാട്ടുകാരും പറയുന്നത്. കുറച്ച് നാള്‍ മുന്‍പ് നാട്ടിലെ ജനപ്രതിനിധിയുടെ പേരില്‍ കവിത ദേശീയ പട്ടികജാതി കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎല്‍എ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കവിതയ്ക്ക് വരുന്ന കത്തുകള്‍ പൊട്ടിച്ച നിലയില്‍ ലഭിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിനായിരുന്നു പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണോ കത്തിലെന്ന് അറിയുവാനാണ് കത്ത് പൊട്ടിച്ചതെന്നാണ് വീട്ടമ്മയും നാട്ടുകാരും ഒരുപോലെ സംശയിക്കുന്നത്. അതേസമയം, ഇതേ കുറിച്ച് കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസില്‍ പരാതിയും കവിത നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















