Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കാര്യം പറയുമ്പോൾ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല; ബ്രാഹ്മണരുടെ "ദാരിദ്ര്യം" മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണിൽപ്പെടുകയുള്ളൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്; കോടിയേരിക്ക് മറുപടിയുമായി വിടി ബൽറാം

27 JULY 2019 11:13 AM IST
മലയാളി വാര്‍ത്ത

സവര്‍ണ ഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം ഇന്ന് സാമ്പത്തികമായി പിന്നൊക്കെ അവസ്ഥയിലാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. സവര്‍ണ പ്രീണനത്തിനാണ് കോടിയേരി ശ്രമിക്കുന്നത് എന്നാണ് വിമര്‍ശനം ഉയരുന്നത്. കോടിയേരിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിടി ബൽറാം എംഎൽഎ.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കാര്യം പറയുമ്പോൾ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല. ബ്രാഹ്മണരുടെ "ദാരിദ്ര്യം" മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണിൽപ്പെടുകയുള്ളൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്ന് ഒരാൾക്ക് പോലും പുതുതായി വീട് വക്കാൻ പണം നൽകുന്നില്ല. മുൻ സർക്കാരിന്റെ കാലത്ത് ഓരോ വർഷവും ഏതാണ്ട് അയ്യായിരത്തോളം പട്ടികജാതിക്കാർക്ക് വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്ന് ഇങ്ങനെ പുതിയ വീട് നൽകിയിരുന്നു. വീട് റിപ്പയറിന് ആയിരക്കണക്കിനാളുകൾക്ക് വേറെയും സഹായം ലഭിച്ചിരുന്നു. ഈ സർക്കാർ വന്നതിന് ശേഷം വീടിനുള്ള ഫണ്ട് എല്ലാം ''ലൈഫി"ലേക്ക് മാറ്റി എന്ന് പറയപ്പെടുന്നു, മൂന്ന് വർഷമായിട്ടും പട്ടികജാതിക്കാർക്ക് ആർക്കും ഇതുവരെ ഈ പദ്ധതി പ്രയോജനപ്പെട്ടു തുടങ്ങിയിട്ടില്ല. വീട് റിപ്പയറിന് പട്ടികജാതിക്കാർക്ക് സർക്കാർ ഇപ്പോൾ നൽകുന്നത് പരമാവധി ഒന്നര ലക്ഷമാണ്. അതും സംസ്ഥാനത്ത് ആകെ മൂവായിരത്തോളം ആളുകൾക്ക് മാത്രം. എന്നാൽ ബ്രാഹ്മണന്റെ അഗ്രഹാരം റിപ്പയറിന് അഞ്ച് ലക്ഷം തന്നെ വേണം!

ദാരിദ്ര്യം പരക്കെയുള്ള ഒരു യാഥാർത്ഥ്യമാണ്. അതിൽ സവർണ്ണന്റെ ദാരിദ്ര്യം കേവലം പണമില്ലായ്മ മാത്രമാണ്. എന്നാൽ ദലിത് വിഭാഗക്കാരുടേത് ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും അവഗണനയും അവഹേളനവും അടിച്ചമർത്തലും അധികാര പങ്കാളിത്തമില്ലായ്മയും മുതൽ മോബ് ലിഞ്ചിംഗ് വരെ നീളുന്നതാണ്. ഈ അടിസ്ഥാനപരമായ യാഥാർത്ഥ്യം മനസ്സിലാവാത്തതാണ് കമ്മ്യൂണിസ്റ്റുകളെ ഇന്നും "ബ്രാഹ്മിൺ ബോയ്സ്" ആയി നിലനിർത്തുന്നത് എന്നും ബൽറാം കുറിച്ചു.


ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് കനത്ത തോല്‍വിയുണ്ടായതിന്‍റെ കാരണങ്ങള്‍ ജനങ്ങളോട് ചോദിച്ചറിയുന്നതിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ 'ജനമനസിലൂടെ...' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. തിരുവനന്തപുരത്ത് ഒരു അഗ്രഹാരത്തിലെത്തിയപ്പോള്‍ തങ്ങളെ സവര്‍ണഹിന്ദുക്കള്‍ എന്ന് വിശേഷപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നതായി പരാതി കേട്ടു എന്ന് കോടിയേരി കുറിച്ചു. സവര്‍ണ ഹിന്ദു മേധാവിത്വ തത്വശാസ്ത്രമാണ് ആര്‍എസ്എസിന്‍റേതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍, അത് ജന്മം കൊണ്ട് സവര്‍ണ സമുദായത്തില്‍ പിറന്ന് ഇപ്പോള്‍ ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവരെ ആക്ഷേപക്കാനല്ല. അഗ്രഹാരങ്ങളില്‍ പട്ടിണിയില്‍ കഴിയുന്നവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന അവരുടെ ആവശ്യം ന്യായമാണ്. ചേരികള്‍ക്ക് സമാനമായ ദുരവസ്ഥയിലുള്ള പല അഗ്രഹാരങ്ങളും പുതുക്കി പണിയാന്‍ ഒരു വീടിന് അഞ്ചു ലക്ഷം രൂപ കിട്ടുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
സഭയും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനെപ്പറ്റി സന്തോഷപൂര്‍വ്വമാണ് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ പ്രതികരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറിച്ചു. ഇടതുപക്ഷം കേരളത്തില്‍ ശക്തമായതു കൊണ്ടാണ് വടക്കേ ഇന്ത്യയിലേത് പോലെ വര്‍ഗീയ കുഴപ്പങ്ങള്‍ ഇവിടെ ഉണ്ടാകാത്തത്.

അതിനാല്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍ സഭാനേതൃത്വം ബോധപൂര്‍വ്വം ഇടപെടല്‍ നടത്തില്ലെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം എഴുതി. ഇടതുപക്ഷത്തിന് വോട്ടു ചോര്‍ച്ചയുണ്ടായതില്‍ ശബരിമല വിഷയം ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മറിഞ്ഞതെന്ന് വീട്ടമ്മമാര്‍ തുറന്ന് പറഞ്ഞു. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ശബരിമല നയം ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള നുണുക്കു വിദ്യയാണ്. ഇത് ജനങ്ങളില്‍ നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. പല കാരണങ്ങളാല്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ തന്നെ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരില്‍ മതിപ്പാണ് പ്രകടിപ്പിച്ചതെന്നും കോടിയേരി അവകാശപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends