നാട്ടുകാർക്ക് മുൻപിൽ ബിസിനസ്! ആഡംബരക്കാറുകളിൽ കറക്കം.. അസൂയ തോന്നും വിധം പെട്ടന്നുള്ള വളർച്ച; കൊച്ചിയിൽ വിലസിയ മാർട്ടിൻ ചില്ലറക്കാരനല്ല! കഞ്ചാവ് കേസിൽപ്പെട്ടതോടെ വീട്ടുകാരുടെ പിന്തുണയില്ലാതെ തനിച്ചുള്ള ജീവിതം; പെൺകുട്ടികൾ ഹരമായി മാറിയ മാർട്ടിന്റെ ജീവിതം ഞെട്ടിക്കുന്നത്; വിവാഹ വാഗ്ദാനം നൽകികണ്ണൂരുകാരിയെ കൂടെ കൂട്ടിയപ്പോൾ മറ്റു യുവതിയുമായുള്ള രഹസ്യ ബന്ധം കയ്യോടെ പൊക്കി; മാർട്ടിന്റെ ക്രൂരതകളുടെ ചുരുളഴിയുന്നത് വർഷങ്ങൾക്ക് ശേഷം...

നഗരത്തിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെയാണ് മുൻപരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചതും പിന്നാലെ സംഭവിച്ച പീഡനവും.
എന്നാൽ കേസില്‍ പ്രതിയായ മാർട്ടിൻ ജോസഫ് തന്റെ സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായി. എന്നാൽ, സ്വന്തം വീട്ടിലെത്തിയിട്ടില്ല. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾ 2 ദിവസമായി മുണ്ടൂർ മേഖലയിൽ ക്യാംപ് ചെയ്തു തിരച്ചിൽ നടത്തിയെങ്കിലും മാർട്ടിനെ കണ്ടെത്താനായിട്ടില്ല.
മാർട്ടിൻ മുൻപു കഞ്ചാവു കേസിലടക്കം പ്രതിയാണെന്ന നിർണായക വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കൂട്ടാളികളുടെ സഹായത്തോടെ മാർട്ടിൻ ഒളിവിൽ കഴിയാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ഏതാനും വർഷങ്ങളായി കൊച്ചിയിലാണു താമസം. വീട്ടുകാരുമായി അത്ര അടുപ്പത്തിലല്ല എന്നു ലോക്കൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവു കേസിൽപ്പെട്ടതിനു ശേഷം വീട്ടുകാരുടെ പിന്തുണയില്ലാതെയാണു ജീവിതമെന്നു സൂചനയുണ്ട്.
കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണെന്നാണു നാട്ടുകാരെ മാർട്ടിൻ ധരിപ്പിച്ചിരുന്നത്. ആഡംബരക്കാറുകളിൽ വല്ലപ്പോഴും മുണ്ടൂരിലെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ മാർട്ടിൻ ഇടപെട്ടിരുന്നതായി നാട്ടിലെ സുഹൃത്തുക്കളിൽ നിന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. മണിചെയിൻ ഇടപാടുകളിൽ പങ്കാളിയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു.
വിവാഹം ചെയ്യാമെന്ന ഉറപ്പുനൽകി കണ്ണൂർ സ്വദേശിനിയായ യുവതിയെ മാർട്ടിൻ കൂടെത്താമസിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പൊലീസ് കേസെടുത്തതോടെ മാർട്ടിൻ ഒളിവിൽ പോയിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ തൃശൂർ മേഖലയിൽ തന്നെ മാർട്ടിൻ ഒളിവില്‍ കഴിയുന്നുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
അതിക്രൂരമായ ലൈംഗികാതിക്രമവും മർദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു.
മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പീഡനം. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മാർട്ടിൻ, ഫ്ലാറ്റിൽനിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
മർദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു. ഭക്ഷണം വാങ്ങുന്നതിനായി മാർട്ടിൻ പുറത്തുപോയപ്പോഴാണ് യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപെട്ടത്.
ഒളിവിൽ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാർട്ടിൻ നിരന്തരം വിളിച്ചതോടെ പൊലീസിൽ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് മാർട്ടിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപെട്ടു. അതേസമയം, പീഡനത്തിനും മർദനത്തിനും പുറമെ യുവതിയിൽനിന്ന് ഇയാൾ പണവും തട്ടിയെടുത്തിട്ടുണ്ട്.
ഷെയർമാർക്കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. മാസം 40,000 രൂപ വീതം തിരികെ നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ ഇതുണ്ടായില്ല.
സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാർട്ടിൻ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക്ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പൊലീസ് പറയുന്നത്.
മുൻകൂർ ജാമ്യം തേടി മാര്‍ട്ടിൻ കോടതിയെ സമീപിച്ചിരുന്നു. ബലാൽസംഗം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























