കൊന്നത് അഖിൽ തന്നെ! നിർണായക വെളിപ്പെടുത്തലുമായി സഹോദരൻ:- വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായ ശേഷം അഖിൽ കാർ നിർത്തി ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു: വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും, വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുൽ

അമ്പൂരി രാഖി കൊലക്കേസില്‍ അഖിലിനെതിരെ നിര്‍ണായക മൊഴിയുമായി രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി. അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായെന്നും ശേഷം അഖില്‍ പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















