മുരളിയെ ട്രോളി എം എം മണി...മണി ആശാൻ ഹീറോ ഡാ ...ഹീറോ

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിക്കുമെന്ന കെ മുരളീധരന്‍റെ പ്രസ്താവനയെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണി രംഗത്ത് . യു പി എ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിയതു പോലെയാണോ മുരളീധരൻജീ യു ഡി എഫ് ജയിച്ച് യൂണിവേഴ്സിറ്റി കോളേജ് മാറ്റുന്നതും എന്ന പരിഹാസ ചോദ്യമാണ് എം എം മണി ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.UPA ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിയതു പോലെയാണോ മുരളീധരൻജീ UDF ജയിച്ച് യൂണിവേഴ്സിറ്റി കോളേജ് മാറ്റുന്നതും ?
അതേസമയം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്നാണ് കെ.മുരളീധരൻ എം.പി പറഞ്ഞു. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "1992ൽ കെ.കരുണാകരന്റെ ഗവൺമെന്റ് എടുത്ത തീരുമാനം അടുത്ത യു.ഡി.എഫ് സർക്കാർ നടപ്പാക്കും. ഇത് ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കിൽ പൊതുസ്ഥലമാക്കി മാറ്റണ"മെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
കെ.കരുണാകരൻ മക്കളെ വളർത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബിൽ പറഞ്ഞയച്ചല്ല വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം എസ്.എഫ്.ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി കോളേജ് അവിടെ നിന്ന് മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ മുരളീധരൻ എം പി യുടെ ഈ പ്രതികരണത്തിന് മറുപടി ആണ് ,എം എം മണി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
https://www.facebook.com/Malayalivartha






















