തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി. കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷ സമയത്ത് പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന കെ. വിശ്വംഭരന്‍, പരീക്ഷാ ചുമതലയുണ്ടായിരുന്ന ഡോ. ഇ.അബ്ദുലത്തീഫ്, കഴിഞ്ഞവര്‍ഷത്തെ സ്റ്റാഫ് അഡ്വൈസര്‍ വി.എസ്. വിനീത് എന്നിവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളും പട്ടികയിലുണ്ട്.
വിദ്യാര്‍ഥിസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകരെ പുനര്‍വിന്യസിക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്ന് കോളേജ് വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. സുമ നേരത്തേ പറഞ്ഞിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. എല്ലാവര്‍ക്കും സമീപത്തെ കോളേജുകളിലേക്കാണ് മാറ്റം നല്‍കിയിട്ടുള്ളത്. ഭരണസൗകര്യാര്‍ഥമാണ് നടപടി എന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha






















