പ്ലസ് ടു പരീക്ഷ എഴുതാനായി നിര്‍ഭയ കേന്ദ്രം നടത്തിപ്പുകാര്‍ വിദ്യാര്‍ഥിനിയെ മുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചു; പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! പരീക്ഷ ഹോളിൽ കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനി ചീറി പാഞ്ഞ് തിരുവനന്തപുരം നെയ്യാര്‍ ഡാം സ്വദേശിയോടൊപ്പം... സംഭവം ഇങ്ങനെ...

മുട്ടം എസ് ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം നെയ്യാര്‍ ഡാം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും രണ്ടുപേരേയും ഇതു വരെ കണ്ടെത്താനായില്ല. പ്ലസ്ടു വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കി. കുടയത്തൂര്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരം നെയ്യാര്‍ ഡാം സ്വദേശിയോടൊപ്പം പോയതായി സൈബര്‍ സെല്‍ കണ്ടെത്തി. ഇയാള്‍ വിദ്യാര്‍ഥിനിയുടെ അകന്ന ബന്ധുവാണ്.
പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ബുധനാഴ്ച രാവിലെ വിദ്യാര്‍ഥിനിയെ നിര്‍ഭയ കേന്ദ്രം നടത്തിപ്പുകാര്‍ മുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചിരുന്നു. എന്നാല്‍ സ്കൂളിലേക്ക് കയറിപ്പോയ വിദ്യാര്‍ഥിനിയെ കാണാതാകുകയായിരുന്നു. പരീക്ഷയ്ക്ക് കയറാതെ റോഡില്‍ കാത്ത് നിന്നിരുന്ന ബന്ധുവിനോടൊപ്പം ബൈക്കില്‍ കയറി പോവുകയായിരുന്നുവെന്നാണ് വിവരം. വിദ്യാര്‍ഥി പരീക്ഷയ്ക്ക് എത്താത്തതു സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ നിര്‍ഭയ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതു സംബന്ധിച്ച് നിര്‍ഭയ അധികൃതര്‍ മുട്ടം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha






















