വ്യാജ നമ്പര്‍ പ്ലേറ്റുമായെത്തിയ ടാങ്കര്‍ ലോറി ചെക്ക്‌പോസ്റ്റില്‍ ആര്‍ ടി ഒ അധികൃതര്‍ പിടികൂടി, പരിശോധനയ്ക്കിടെ ജീവനക്കാര്‍ മുങ്ങി

വ്യാജ നമ്പര്‍ പ്ലേറ്റുമായെത്തിയ ടാങ്കര്‍ ലോറി ചെക്ക്‌പോസ്റ്റില്‍ ആര്‍ ടി ഒ അധികൃതര്‍ പിടികൂടി. പരിശോധനക്കിടെ ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ കടന്നുകളഞ്ഞു. സ്പിരിറ്റാണെന്ന സംശയത്തെ തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തിയത്.
സ്പിരിറ്റല്ലെന്നും പെയിന്റില്‍ ഉപയോഗിക്കുന്ന വൈറ്റ് സ്പിരിറ്റെന്ന് സംശയിക്കുന്നതായും എക്‌സൈസ് അധികൃതര്‍ കണ്ടെത്തി. ഷിമോഗയില്‍ നിന്ന് കോഴിക്കോട് നടവണ്ണൂരിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയാണ് കുഞ്ചത്തൂര്‍ ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്.
നമ്പര്‍പ്ലേറ്റിലെ അക്കങ്ങള്‍ കൈകള്‍ കൊണ്ട് എഴുതിയതുപോലെയാണ്. തുടര്‍ന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറാണെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് എം വി ഐ. വി കെ ദിനേശ്കുമാര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നു.
"
https://www.facebook.com/Malayalivartha






















