Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കള്ളക്കേസിൽ കുടുക്കി ജിലിലടച്ചപ്പോൾ എനിക്ക് ഒരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തത്; ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

28 JULY 2019 02:41 PM IST
മലയാളി വാര്‍ത്ത

കോടതിയില്‍ നിന്നും ജയിലിലെത്തിക്കുന്നതിനിടയില്‍ കൊലക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സി.പി.എം പ്രവര്‍ത്തകർക്ക് മദ്യസത്കാരത്തിന് പൊലീസ് കൂട്ടുനിന്ന സംഭവം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മദ്യപിച്ച നിലയില്‍ ജയിലിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശിപ്പിക്കാനാവൂ എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമല സമരകാലത്ത് തന്നെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ ഒരു ചായ വാങ്ങി തന്ന കുറ്റത്തിന് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ മദ്യസത്ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ നല്‍കുമെന്ന് പരിഹസിക്കുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ച്‌ പിടിക്കാന്‍ സി.പി.എം ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയെയും കെ.സുരേന്ദ്രന്‍ നിശിതമായി വിമര്‍ശിക്കുന്നു. കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്. കൊലക്കേസ്സില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്‍ക്ക് പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്ബയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരതേണ്ട. വീടു കയറുന്നതുകൊണ്ട് ദുര്‍മ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ട. തിരിച്ചചോദിച്ചാല്‍ പണി കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends