കുടിയന്മാര്‍ക്ക് തിരിച്ചടി... എക്‌സൈസ് ഡൂട്ടിയും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കൂടി

മദ്യത്തിന് എക്‌സൈസ് ഡൂട്ടിയും, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മാഹിയില്‍ മദ്യവില കുത്തനെ കൂടി. പുതിയ വില നിലവാരം ജൂലൈ 24ന് പ്രാബല്യത്തില്‍ വന്നു.ഒരു കെയ്‌സിന് 400 രുപ മുതല്‍ 600 രൂപ വരെയാണ് വര്‍ദ്ധന.
ഇതോടെ മുന്തിയ ഇനത്തിന് കുപ്പിക്ക് 80 രൂപയോളവും മീഡിയത്തിന് 40 രൂപ മുതല്‍ 50 രൂപ വരേയും, വില കുറഞ്ഞ മദ്യത്തിന് 30 രൂപയും വര്‍ദ്ധിച്ചു. മാഹിയില്‍ വില കുറഞ്ഞ മദ്യം തേടിയെത്തുന്നവര്‍ക്ക് ചെറിയ 180 മില്ലി കാല്‍ കുപ്പിക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. മാഹിയില്‍ ഏറ്റവും താണ മദ്യത്തിന് കാല്‍ കുപ്പിക്ക് 30 രൂപയായിരുന്നു പഴയ വില.
https://www.facebook.com/Malayalivartha






















