Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പിന്മാറാൻ തയ്യാറല്ലെങ്കിൽ കൊന്നോട്ടെ എന്ന് ചോദിച്ചപ്പോൾ കൊന്നുകളഞ്ഞേക്കാൻ അവൾ പറഞ്ഞു:- കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചു... കൈവെച്ച സ്ഥിതിക്ക് കൊന്നേക്കാമെന്ന് കരുതി: കഴുത്ത് ഞെരിച്ച് കൈ കഴച്ചപ്പോള്‍ കാറിന്റെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച്‌ രാഖിയുടെ മരണം ഉറപ്പുവരുത്തി- അന്വേഷണ സംഘത്തെയും ഞെട്ടിച്ച മൊഴി

29 JULY 2019 10:42 AM IST
മലയാളി വാര്‍ത്ത

അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൃത്യം നടന്നത് ഒരു മാസം നീണ്ട ആലോചനയ്ക്ക് ശേഷം. രാഖി വിവാഹത്തില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് വാട്‌സ്‌ആപ്പ് സന്ദേശം അയയ്ക്കുകയും പഠിക്കുന്ന സ്ഥലത്ത് ചെന്ന് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് കൊല ചെയ്യാന്‍ അഖില്‍ തീരുമാനിച്ചത്. അന്തിയൂര്‍ കോണം സ്വദേശിയായ യുവതിയുമായിട്ടാണ് അഖിലിന്റെ വിവാഹം നിശ്ചയിച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നം രൂക്ഷമായത്.

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖിമോളും അഖിലും ദീര്‍ഘകാലത്തെ പ്രണയത്തിലായിരുന്നു. ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച്‌ ഇരുവരും വിവാഹിതരായിരുന്നു. ഇതിന് ശേഷമാണ് അഖിലിന്റെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടതോടെയാണ് രാഖി പ്രശ്‌നമുണ്ടാക്കിയത്. പ്രശ്‌നം വഷളായതോടെ തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ തട്ടാന്‍മൂക്കിലെ അഖിലിന്റെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്നും രാഖി ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊല്ലാനുള്ള തീരുമാനം അഖില്‍ എടുത്തത്.

തന്റെ തീരുമാനം രണ്ടാം പ്രതിയായ രാഹുലിനോടും മൂന്നാം പ്രതി ആദര്‍ശിനോടും അഖില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പതിനെട്ടാം തീയതി മൂവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് രാഖിയെ വകവരുത്താന്‍ തീരുമാനിച്ചത്. കാറില്‍ വെച്ചായിരുന്നു കൃത്യം നടത്തിയതെന്ന് അഖില്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. അഖിലിന്റ സുഹൃത്തായ തൃപ്പരപ്പ് സ്വദേശി സൈനികന്റ വാഹനം അഖിലും രാഹുലും ചേര്‍ന്ന് അമ്ബൂരിയില്‍ എത്തിച്ചു. തുടര്‍ന്ന് കഴിഞ്ഞ 21ന് നെയ്യാറ്റിന്‍കരയിലേക്കു വിളിച്ചുവരുത്തി രാഖിയെതാന്‍ വെക്കുന്ന പുതിയ വീട് കാണിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി അമ്ബൂരിയിലേക്ക് പോയി. യാത്രമധ്യേ വിവാഹക്കാര്യം പറഞ്ഞ് ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

ഈ വിവരങ്ങള്‍ അമ്ബൂരിയില്‍ കാത്തുനിന്ന രാഹുലിനെ അഖില്‍ ഫോണിലൂടെ വിളിച്ച്‌ അറിയിച്ചു. അമ്ബൂരി തട്ടാന്‍ മുക്കിലെത്തിയപ്പോള്‍ ആദര്‍ശ് എന്നയാളുടെ ഇരുചക്രവാഹനത്തിലെത്തി രാഹുല്‍ കാത്തു നില്‍ക്കുകയായിരുന്നു. ഇയാള്‍ കാറിന്റെ പിന്നിലും കയറി. പിന്നീട് രാഖി അനുനയത്തിന് തയ്യാറല്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതായും അഖില്‍ ജേഷ്ഠനോട് പറഞ്ഞു. എങ്കില്‍ പിന്നെ കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ യുവതി പറഞ്ഞു. മുന്‍ സീറ്റിലിരുന്ന രാഖിയെ ആദ്യം രാഹുല്‍ കഴൂത്തുപിടിച്ചു ഞെരിച്ചു.

ഇതിനിടയില്‍ കാര്‍ നിര്‍ത്തി അഖില്‍ പുറകില്‍ വരികയും രാഹുല്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ആദ്യം കഴുത്തു ഞെരിച്ച അഖില്‍ കൈ കഴച്ചപ്പോള്‍ കാറിന്റെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച്‌ രാഖിയുടെ മരണം ഉറപ്പുവരുത്തി. പിന്നീട് കാട്ടാക്കട അമ്ബൂരിയില്‍ നടക്കുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിടുകയായിരുന്നു. രാഖിയുടെ മൃതദേഹത്തോടൊപ്പം ഇടുന്നതിനായി പ്രദേശത്തെ ഒരു കടയില്‍ ഉണ്ടായിരുന്ന ഉപ്പ് മുഴുവനും വാങ്ങിയിരുന്നതായും അഖില്‍ മൊഴി നല്‍കി. മൃതദേഹം കുഴിയിലിട്ട് ഉപ്പുവിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖില്‍ തന്നെയാണ് രാഹുലിനെയും ആദര്‍ശിനെയും കൊലനടത്തിയ കാറില്‍ തന്നെ തമ്ബാനൂരില്‍ കൊണ്ടുപോയി വിട്ടു.

തമ്ബൂനൂരിലേക്ക് വരും വഴി പാതയോരത്തെ ഒരു കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളയുകയും ചെയ്തു. തമ്ബാനൂര് നിന്നും ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കും പോയ രാഹുലും ആദര്‍ശും രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രയ്ക്കിടയില്‍ തന്നെ ഉപേക്ഷിച്ചു. കാറില്‍വെച്ച്‌ 'കൊന്നോട്ടെ' എന്ന രാഹുലിന്റെ ചോദ്യത്തിന് 'കൊന്നോളാന്‍' രാഖി മറുപടി പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കില്‍ കൊല്ലുമായിരുന്നില്ല എന്നും അഖില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചിരുന്നു എന്നും അഖില്‍ മൊഴി നല്‍കി. ഒഴിഞ്ഞുതരാം എന്നാണോ അവള്‍ പറഞ്ഞതെന്ന് പോലീസ് ചോദിച്ചപ്പോള്‍ ''കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതി'' എന്നായിരുന്നു അഖിലിന്റെ മറുപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends