സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്ന പ്രതി കൈ വിലങ്ങോടെ ഓടി രക്ഷപ്പെട്ടു; പിന്നെ സംഭവിച്ചത്

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്കു കൊണ്ട് പോകുകയായിരുന്ന പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം പോലീസ് വീണ്ടും പ്രതിയെ പിടികൂടി. പോലീസ് സ്റ്റേഷന്‍ മുറ്റത്തു നിന്ന് കടന്നു കളഞ്ഞ മോഷ്ടാവിനെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പിടികൂടിയത്. പുതുപ്പള്ളി തച്ചുകുന്ന് ദിലീപിനെയാണ് പെരുമാനൂര്‍കുളം ജംക്ഷനു സമീപം ലയണ്‍സ് ക്ലബ്ബിനു പിന്നിലെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്നു പിടിച്ചത്.
കുഴിപുരയിടം ചാമക്കാലായില്‍ ഷാജിയുടെ വീട്ടില്‍ മോഷണം നടത്തിയതിനാണ് ദിലീപിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ രാത്രി 10.10ന് കടന്നുകളയുകയായിരുന്നു. 42 മണിക്കൂര്‍ 20 പോലീസ് സംഘങ്ങള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസിനെ കണ്ട ഉടനെ സമീപത്തെ കുറ്റിക്കാട്ടിലെ കുഴിയിലേക്കു ചാടി കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചെന്ന് പിടിക്കൂടുകയായിരുന്നു. സുരക്ഷയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തേക്കും.
https://www.facebook.com/Malayalivartha






















