വയനാട്ടില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

വയനാട്ടില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെയ്ക്കുപ്പ സ്വദേശി മാവൂര്‍ വീട്ടില്‍ നിവിന്‍ ദാസിന്റെ മൃതദേഹമാണ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ബാവലി ചേകാടി പുഴയിലാണ് നിവിനെ കാണാതായത്.
ഇന്നലെ രാത്രി 10 മണിയോടെയാന് നിവിന്‍ പുഴയില്‍ വീഴുന്നത്. ഇയാള്‍ പാലത്തിനു മുകളില്‍നിന്നു ചാടിയതാണെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളെ രക്ഷപ്പെടുത്താനായി പുഴയിലേക്കു ചാടിയ നെയ്ക്കുപ്പ സ്വദേശി കുഴിശാലില്‍ ലിബിന്‍ ബേബി എന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha






















