കാമുകനെ പറ്റി വിവരമില്ലാത്തതിനെ തുടർന്ന് തേടിയിറങ്ങി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒടുവിൽ സംഭവിച്ചത്

പ്രണയിച്ചു കൊണ്ടിരുന്ന യുവാവ് കാസർകോടിലേക്കു പോയി. ആളെ പറ്റി വിവരമില്ലാത്തതിനാൽ പ്രായപൂർത്തിയാകാത്ത കാമുകി കാമുകനെ തേടിയിറങ്ങി. എറണാകുളത്ത് നിന്നുമാണ് പെണ്‍കുട്ടി കാമുകനെ തേടി കാസര്‍കോട് എത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ വന്ന പെണ്‍കുട്ടി ഒരു ഓട്ടോഡ്രൈവറുടെ അടുക്കൽ എത്തുകയും യുവാവിന്റെ സ്ഥലമായ നെക്രാജെയിലേക്ക് എത്താൻ ശ്രമിക്കുകയും ചെയ്തു. വഴിയും അങ്ങോട്ടേക്കുള്ള പണ ചെലവും മറ്റു കാര്യങ്ങളും ചോദിച്ചു മനസിലാക്കി. ഇത് ഓട്ടോഡ്രൈവർക്ക് സംശയം തോന്നിച്ചു. ഓട്ടോഡ്രൈവർ ഉടൻ തന്നെ പോലീസില്‍ വിവരമറിയിച്ചു.ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പോലീസ് എത്തി പെൺകുട്ടിയെ വീട്ടുക്കാർക്ക് കൈ മാറുകയും ചെയ്തു. തുടർന്ന് വനിതാ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു.
കാസര്‍കോട് നെക്രാജെ സ്വദേശിയായ യുവാവുമായി എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എറണാകുളത്ത് പഴക്കടയില്‍ ജോലിക്കെത്തിയപ്പോഴാണ് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. ഇതിനിടെ യുവാവ് കാസര്‍കോട്ടേക്ക് തിരിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ കാമുകനെ തേടി പെണ്‍കുട്ടി കാസര്‍കോട്ടേക്ക് തിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ വന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ കുട്ടിയില്‍ നിന്നും എല്ലാ കാര്യങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച് മനസിലാക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















