കൊച്ചിയില്‍ സി.പി.ഐ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എം.എല്‍.എയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

കൊച്ചിയില്‍ സി.പി.ഐ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എം.എല്‍.എയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. സി.പിഐയുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയാണ് കളക്ടറെ കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മര്‍ദ്ദനം ഒഴിവാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ വീഴ്ച പറ്റി. സി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് വ്യാപകമായി മര്‍ദ്ദിച്ചു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് വിളിപ്പിച്ചില്ല. തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനിടെ കൈക്ക് പൊട്ടലുണ്ടെന്ന സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് എം.എല്‍.എ പുറത്ത് വിട്ടു. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടാണിത്. അദ്ദേഹം ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.
പ്രത്യേക ദൂതന്‍ വഴി കലക്ടര്‍ റിപ്പോര്‍ട്ട് മു്ഖ്യമന്ത്രിക്ക് കൈമാറി. താമസിക്കാതെ നടപടിയുണ്ടാകും എന്നാണ് സൂചന. തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനായി സി.പി.ഐ നേതാക്കള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എംഎല്‍എ രണ്ടാം പ്രതിയുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്. കണ്ടാലറിയാവുന്ന എണ്ണൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. പൊലീസിന്റെ അനുമതിയില്ലാതെയാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണ്ടാണ് മാര്‍ച്ച് നടത്തുന്ന വിവരം അറിഞ്ഞതെന്നും പൊലീസ് പറയുന്നു.
കല്ലും കട്ടയും കുറുവടിയുമായി സിപിഐ നേതാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് എഫ്‌ഐആര്‍. കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. കരുതിക്കൂട്ടി ഉണ്ടാക്കിയ തെളിവുകള്‍ പൊലീസ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു. എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ് നടത്തിയത്. എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ചത് ശരിയായ കീഴ് വഴക്കമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനമേറ്റ എം.എല്‍.എ തെളിവ് നല്‍കണമെന്ന് പറയുന്നത് ദൗര്‍ഭാഗ്യമാണെന്ന് എല്‍ദോ മാധ്യമങ്ങളോട് പ്രതികരിച്ചു.
എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്താത്തത് വലിയ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞാറക്കല്‍ സിഐ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതിനാലാണ് അദ്ദേഹം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശനം നടത്താത്തതെന്നും അറിയുന്നു. കളക്ടറുടെ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുന്നതോടെ നിലവിലെ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























