ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണം... യോഗ്യതയ്ക്കനുസരിച്ചുള്ള സ്ഥാനം നല്‍കി വേണം തിരിച്ചെടുക്കാന്‍

2017 ല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. എത്രയും പെട്ടെന്ന് തന്നെ ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണം എന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ എറണാകുളം ബ്രാഞ്ച് ഉത്തരവിട്ടത്.
ഒരുതരത്തിലുമുള്ള കാരണങ്ങളുമില്ലാതെ തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ജേക്കബ് തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. മുന്‍ ഡിജിപി ആയിരുന്നതിനാല്‍ യോഗ്യതയ്ക്കനുസരിച്ചുള്ള സ്ഥാനം നല്‍കി വേണം ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ എന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























