നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്... മര്‍ദ്ദനം മരണ കാരണമാകാം; കാലുകള്‍ ബലമായി അകറ്റുമ്പോഴുള്ള പരിക്കുകളും, നെഞ്ചിലും തുടയിലും, വയറിലുമുള്ള പരിക്കുകളുമാണ് കണ്ടെത്തിയത്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹത്തില്‍ നടത്തിയ രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തി. കാലുകള്‍ ബലമായി അകറ്റുമ്പോഴുള്ള പരിക്കുകളും, നെഞ്ചിലും തുടയിലും, വയറിലുമുള്ള പരിക്കുകളുമാണ് കണ്ടെത്തിയായത്. മര്‍ദ്ദനം മരണ കാരണമാകാം. ആന്തരിക അവയവങ്ങള്‍ പരിശോധനക്കായി എടുത്തു.
ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. രാജ്കുമാറിന്റെ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ഇവയ്ക്ക് ബാധിച്ചതിന് ശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തല്‍. മരണകാരണം ഉറപ്പിക്കണമെങ്കില്‍ രാജ്കുമാറിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്‌ക്കെടുത്തതിന്റെ റിപ്പോര്‍ട്ട് വരണം.
https://www.facebook.com/Malayalivartha






















