വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും... രാവിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തുന്ന ബിനോയിയെ ജുഹുവിലെ കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാണ് രക്ത സാമ്പിളുകള്‍ ശേഖരിക്കുക, പരിശോധനാഫലം രഹസ്യരേഖയായി ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറണം

ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി ഇന്ന് രക്ത സാമ്പിള്‍ നല്‍കും. രാവിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തുന്ന ബിനോയിയെ ജുഹുവിലെ കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാണ് രക്ത സാമ്പിളുകള്‍ ശേഖരിക്കുക. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി ഇന്നലെ പരിഗണിക്കവേ ബോംബെ ഹൈക്കോടതിയാണ് ഇന്ന് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകാന്‍ ബിനോയിയോട് നിര്‍ദ്ദേശിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ച ബിനോയ് പൊലീസില്‍ നിന്ന് നോട്ടീസും കൈപ്പറ്റി.
ഡിഎന്‍എ പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ചക്കകം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഹാജരാക്കാനാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. ഇതുകൂടി പരിഗണിച്ച ശേഷമാകും എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ബിനോയിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം പറയുക.
"
https://www.facebook.com/Malayalivartha






















