തണ്ടറിന് യാത്രാമൊഴി നല്‍കി കേരള പോലീസ്... സേവന മികവിന് അഭിനന്ദനങ്ങളേറ്റു വാങ്ങിയ തണ്ടറിന്റെ അന്ത്യയാത്ര പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ...

പോലീസിലെ ശ്വാനവിഭാഗത്തിന്റെ ഭാഗമായിരുന്ന തണ്ടര്‍ എന്ന പോലീസ് നായക്ക് യാത്രാമൊഴി നല്‍കി കേരളപോലീസ്. വിരമിച്ച ശേഷം തൃശൂര്‍ കേരളാ പോലീസ് അക്കാദമിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ,അതിനിടെയാണ് തണ്ടര്‍ അന്ത്യശ്വാസം വലിച്ചത്.
സേവന മികവിന് അഭിനന്ദനങ്ങളേറ്റുവാങ്ങിയ തണ്ടറിന്റെ അന്ത്യയാത്ര പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ കൊല്ലം ജില്ലയിലാണ് 2009ല്‍ തണ്ടര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്.
ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അലക്കുകല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 15 ലിറ്റര്‍ ഗണ്‍പൗഡര്‍ പിടിച്ചെടുത്തത് തണ്ടറിന്റെ സേവനമികവിലാണ്.

കൊല്ലം ജില്ലയിലെ കേരളപുരത്ത് ഒരു വീട്ടില്‍ ഒളിപ്പിച്ചിരുന്ന ഗണ്‍ പൗഡര്‍ കണ്ടെത്തിയതും തണ്ടറിന്റെ നേതൃത്വത്തിലാണ്. 2011ല്‍ നടന്ന സ്‌റ്റേറ്റ് പോലീസ് ഡ്യൂട്ടി മീറ്റില്‍ തണ്ടര്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.
കൊല്ലം ജില്ലയിലെ വിവിധസുരക്ഷാ പരിശോധനകള്‍ക്ക് തണ്ടര്‍ അഭിഭാജ്യഘടകമായിരുന്നു. പോലീസ് അക്കാദമിയില്‍ വിശ്രമത്തില്‍ കഴിയവേ ജീവന്‍ പൊലിഞ്ഞ
തണ്ടറിനെ പോലീസ് സേന ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

"
https://www.facebook.com/Malayalivartha






















