കണ്ണൂരില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി

കണ്ണൂരില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുല്‍ റഊഫ് എന്ന കട്ട റഊഫാണ് (29) കൊല്ലപ്പെട്ടത്. രാത്രി ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ബഹളംകേട്ട് ആളുകള്‍ എത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. ദേഹമാസകലം വെട്ടേറ്റ് രക്തത്തില്‍ കുളിച്ച റഊഫിനെ പൊലീസ് എത്തി നടാലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2016ല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഐറ്റാണ്ടി പൂവളപ്പ് സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. മയക്കുമരുന്ന് കടത്തുള്‍പ്പെടെ നിരവധി കേസിലും റഊഫ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha






















