Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അസഹ്യമായ തലവേദനയുമായെത്തിയ രോഗിയുടെ തലയിൽ നിന്നും നീക്കം ചെയ്തത് ട്യൂമര്‍; അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്.. രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാതെയും ശരീരത്തിന്റെ വലതുഭാഗം തളര്‍ച്ച വരാതെയും മുഴ നീക്കം ചെയ്യുവാനുള്ള ശ്രമകരമായ ദൗത്യം വിജയം

30 JULY 2019 08:46 AM IST
മലയാളി വാര്‍ത്ത

അസഹ്യമായ തലവേദനയുമായെത്തിയ രോഗിയുടെ തലയില്‍ നിന്നാണ് ട്യൂമര്‍ നീക്കം ചെയ്തത്. ന്യൂറോളജിസ്റ്റ് ഡോക്ടര്‍ സൗമ്യയെ സമീപിച്ച രോഗിയുടെ തലയുടെ എംആര്‍ഐ സ്‌കാനിങ്ങിലൂടെയാണ് ട്യൂമര്‍ ആണെന്ന് രോഗനിര്‍ണ്ണയം നടത്തിയത്. ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്ത അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ആണ്. സാധാരണനിലയില്‍ ഇതിനുള്ള ചികിത്സ ശസ്ത്രക്രിയയോ റേഡിയോതെറാപ്പിയോ ആകാം. ട്യൂമര്‍ വലുതായതിനാലും, ശസ്ത്രക്രിയ വഴി പൂര്‍ണ്ണമായി ചെയ്യുവാന്‍ സാധിക്കുന്നതിനാലും പ്രഥമ ചികിത്സയായി ശസ്ത്രക്രിയ വേണമെന്നുള്ള തീരുമാനം ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു.

രോഗിയുടെ തലച്ചോറിന്റെ ഇടതുഭാഗത്താണ് ട്യൂമര്‍ കണ്ടെത്തിയത്. തലച്ചോറിലെ സങ്കീര്‍ണമായ ചില ഭാഗങ്ങളിലുള്ള മുഴകള്‍ നീക്കം ചെയ്യുമ്ബോള്‍ കൈകാലുകള്‍ക്ക് തളര്‍ച്ച, കാഴ്ചകുറവ്, സംസാരശേഷി നഷ്ടപ്പെടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ സംഭവിക്കാം. സംസാരശേഷിയെ നിയന്ത്രിക്കുന്ന 'സ്പീച്ച്‌ ഏരിയ' തലച്ചോറിന്റെ ഇടത് ഭാഗത്താണ് സ്ഥിതിച്ചെയുന്നത്. ഈ മുഴ നീക്കം ചെയ്യുമ്ബോള്‍ സ്വാഭാവികമായും ആ രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ആയതിനാല്‍ രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാതെയും ശരീരത്തിന്റെ വലതുഭാഗം തളര്‍ച്ച വരാതെയും മുഴ നീക്കം ചെയ്യുവാനുള്ള ശ്രമകരമായ ദൗത്യമാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്. ത്രിഡി നാവിഗേഷന്‍ ടെക്ക്‌നോളജി ഉപയോഗപ്പെടുത്തി ട്യൂമറിലേക്കുള്ള എറ്റവും ആപകടസാധ്യത കുറവുള്ള സര്‍ജ്ജിക്കല്‍ പാതയിലൂടെയാണ് മുഴ നീക്കം ചെയ്തത് ന്യൂറോസര്‍ജന്‍ ഡോക്ടര്‍ തരുണ്‍ കൃഷ്ണ, ഡോക്ടര്‍ രമേഷ് സിവി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍ സുപ്രിയ, ഡോക്ടര്‍ വന്ദന, ഡോ.അനീഷ്, ഡോ.ശരത്ത് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

തലച്ചോറില്‍ തലയോട്ടി മുറിച്ചുള്ള ശസ്ത്രക്രിയ നടത്തുമ്ബോള്‍ രോഗിയെ ബോധം കെടുത്താതെയുള്ള അവേക്ക് ക്രേനിയോട്ടമി എന്ന അപൂര്‍വ്വ ശസ്ത്രക്രിയാരീതിയാണ് ഇവിടെ സ്വീകരിച്ചത്. ബ്രെയിന്‍ മാപ്പിംഗ്, സ്പീച്ച്‌ മാപ്പിംഗ് എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ ശരീരചലനങ്ങള്‍ നിരീക്ഷിച്ചും ഉണര്‍ന്നിരിക്കുന്ന രോഗിയോട് സംസാരിക്കുകയും ചെയ്തുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends