എസ്.എസ്.എല്‍.സി, പ്ലസ് ടു വര്‍ഷാവസാന പരീക്ഷകള്‍ രാവിലെ നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍

എസ്.എസ്.എല്‍.സി, പ്ലസ് ടു വര്‍ഷാവസാന പരീക്ഷകള്‍ രാവിലെ നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ പരീക്ഷകള്‍ ഉച്ചക്കു മുമ്പ് പൂര്‍ത്തിയാക്കുന്ന കാര്യം പരിഗണിക്കണം. അതിന് കഴിയില്ലെങ്കില്‍ രാവിലെയും വൈകുന്നേരവുമായി പരീക്ഷ നടത്തണം. കമീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, അംഗം ഫാ. ഫിലിപ് പരക്കാട്ട് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് ശിപാര്‍ശ. പരീക്ഷാഹാളില്‍ ആവശ്യത്തിന് ഫാനുകളും ചൂട് കുറക്കാനുള്ള സംവിധാനങ്ങളും വെളിച്ചം, ശുദ്ധമായ കുടിവെള്ളം എന്നിവയും ഒരുക്കണം.
പരീക്ഷക്കു മുമ്പോ ശേഷമോ കുട്ടികള്‍ക്ക് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. പത്തു വര്‍ഷത്തെ പഠനത്തിന്റെയും പരിശീലനത്തിന്റെയും മികവ് തെളിയിക്കപ്പെടേണ്ടത് പത്താം ക്ലാസ് പരീക്ഷയിലാണ്. അത് എഴുതുന്നതിന് കുട്ടിക്ക് അവസരം ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ കടമയാണ്.
എന്നാല്‍, വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നത് അതികഠിന ചൂട് അനുഭവപ്പെടുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും. ചൂട് ഏറുന്ന സാഹചര്യം കണക്കിലെടുത്ത് ഡിസാസ്റ്റര്‍ മാനേജ്മന്റെ് അതോറിറ്റി തൊഴിലെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാര്യം ഇവിടെ പരിഗണനാര്‍ഹമാണെന്നും കമീഷന്‍ നിരീക്ഷിച്ചു.
"
https://www.facebook.com/Malayalivartha






















