Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പ്രളയത്തിന്റെ പേരില്‍ ശബരിമലയെയും തട്ടിച്ചു; ആദ്യ ഗഡുവായി വാങ്ങിയത് 40 ലക്ഷം

30 JULY 2019 09:16 AM IST
മലയാളി വാര്‍ത്ത

ശബരിമലയുമായി ബന്ധപ്പെട്ട പുതിയ വിവാദവുമായി പ്രമുഖ പത്രം തെളിവുകളോടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പുകയുന്നു. പമ്പയിലെയും സന്നിധാനത്തെയും വ്യാപാരികളില്‍ നിന്ന് സി പി ഐ ഉന്നതന്റെ മകനുള്‍പ്പെട്ട സംഘം ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. രാഷ്ട്രീയ എതിരാളികള്‍ക്ക് ഇന്ധനം പകരുന്നതില്‍ നേതാക്കള്‍ മത്സരിക്കുകയാണ്. എല്ലാ തട്ടിപ്പുകളും പുറത്താകുന്നത് അയ്യപ്പ കോപമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. പമ്പയിലും ശബരിമല സന്നിധാനത്തും വ്യാപാരികള്‍ ദേവസ്വം ബോര്‍ഡിന് നല്‍കേണ്ട കോടികളുടെ ലേലത്തുക ഒഴിവാക്കാന്‍ മൂന്ന് സി.പി.എം. പ്രമുഖര്‍ ലക്ഷങ്ങളുടെ പിരിവ് നടത്തിയെന്നാതാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചതോടെ ഇന്റലിജന്‍സ് എ.ഡി.ജി.പിയോട് സംഭവം അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ശബരിമലയുടെ പേരില്‍ മറ്റൊരു വിവാദമൊഴിവാക്കാന്‍ നടപടികള്‍ രഹസ്യമാക്കാനും നിര്‍ദേശമുണ്ട്.

ദേവസ്വം ബോര്‍ഡുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന മൂന്നുപേരുടെ നേതൃത്വത്തിലാണ് പിരിവ് നടന്നിരിക്കുന്നത്. 2018-19 സീസണില്‍ ശബരിമലയില്‍ കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാര്‍ ലേലത്തുകയുടെ പകുതിമാത്രമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് വ്യാപാരത്തെ ബാധിച്ചെന്ന് കാണിച്ച് ലേലത്തുക നല്‍കാന്‍ വ്യാപാരികള്‍ തയാറായില്ല. 16 കോടി രൂപയാണ് ദേവസ്വം ബോര്‍ഡില്‍ ലഭിക്കേണ്ടിയിരുന്നത്. ഇതു നല്‍കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് കടയുടമകള്‍ക്ക് കത്തു നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് കടയുടമകള്‍ കോടതിയെ സമീപിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ബോര്‍ഡിനെ ചുമതലപ്പെടുത്തി. തുടര്‍ന്നാണ് പണം ഒഴിവാക്കിതാരാമെന്ന് പറഞ്ഞ് പിരിവ് നടത്തിയത്. 40 ലക്ഷം ആദ്യഗഡുവായി പിടിച്ചുവാങ്ങി. ബാക്കി ഫണ്ടിലേക്കാണെന്ന് പറഞ്ഞായിരുന്നു പിരിവ്. തിരുവനന്തപുരം സ്വദേശി മണികണ്ഠനായിരുന്നു പണപ്പിരിവിന്റെ ഏജന്റ്. തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.

അതുപോലതന്നെ ശബരിമല വിഷയത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രേമചന്ദ്രന്‍ എംപി രംഗത്തുവന്നിട്ടുണ്ട്. ശബരിമലവിഷയം വര്‍ഗ്ഗീയവല്‍ക്കരിച്ചതിന്റെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞത്. ചേര്‍ത്തലയില്‍ ഞടജ സംഘടിപ്പിച്ച സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.വിശ്വാസികളെ ജാതിതിരിച്ചു സവര്‍ണനെന്നും അവര്‍ണനെന്നും തമ്മിലടിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് പിണറായിവിജയന്‍ പയറ്റിയതെന്നു പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി .ശബരിമല പ്രശനത്തെ വിശ്വാസത്തിന്റെതുമാത്രമായി കണ്ടിരുന്നെങ്കില്‍ പ്രശ്‌നം നിസാരമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. പകരം ജാതിചിന്ത രൂക്ഷമാക്കി അവര്‍ണനെയൊപ്പംനിര്‍ത്തി എന്നും അധികാരത്തിലിരിക്കാമെന്നാണ് സി പി എം കണക്കുകൂട്ടിയതെന്നും പ്രേമചന്ദ്രന്‍ പരിഹസിച്ചു .

ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞതിന്റെ ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്തും പുറത്തും പുകയുകയാണ്. നിലവില്‍ കേരളത്തിലെ ഹിന്ദു വീടുകള്‍ കയറിയിറങ്ങി മാപ്പുപറഞ്ഞു നടക്കേണ്ട അവസ്ഥയാണു സി പി എംനു. വീടുകളില്‍ നിന്നുള്ള ശക്തമായ പ്രതികരണങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രേമചന്ദ്രന്റെ വാക്കുകള്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends