വെള്ളം വറ്റിയ കിണറ്റില്‍ 8 ബൈക്കുകള്‍ കണ്ടെത്തി, നാട്ടുകാര്‍ക്ക് അമ്പരപ്പ്

തെന്മലയ്ക്കടുത്ത് വെള്ളം വറ്റിയ കിണറ്റില്‍ സ്ഥലം ഉടമ നടത്തിയ പരിശോധനയില്‍ കണ്ടത് ഏറെപഴക്കമില്ലാത്ത 8 ബൈക്കുകള്‍.
ചെങ്കോട്ട പെരിയപിള്ളൈ വളസയിലാണു സംഭവം. ബൈക്കുകള്‍ കണ്ടെത്തിയത് തെങ്ങിന്‍തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണറ്റിലാണ്.
റോഡരികിലുള്ള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണു തോട്ടം. എന്നും കിണറ്റില്‍ നിന്നു വെള്ളം എടുക്കാറുണ്ട്.
ഈയിടെ വെള്ളം തീരെ കുറഞ്ഞതോടെയാണ് ഉടമ കിണര്‍ പരിശോധിക്കാന്‍ എത്തിയത്.
ബൈക്കുകള്‍ കണ്ടതോടെ ഉടന്‍ ചെങ്കോട്ട പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസെത്തി ബൈക്കുകള്‍ കരയ്ക്കു കയറ്റി.
എങ്ങനെ ഇത്രയും ബൈക്കുകള്‍ കിണറ്റില്‍ വന്നെന്ന് ആര്‍ക്കും അറിയില്ല.
റജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha






















