പൊലീസിന്റെ ആശങ്ക ആവിയാക്കിക്കൊണ്ട് കുക്കറിനുള്ളില്‍ 'മജ്ബൂസ്' മാത്രം!

നാദാപുരത്തിനടുത്ത് പേരോട്ട് പൊലീസ് പട്രോളിങ്ങിനിടെ സംസ്ഥാന പാതയോരത്തു പ്രഷര്‍ കുക്കര്‍ കണ്ടെത്തിയത് പൊലീസിനെ ഏറെനേരം വലച്ചു.
പയ്യോളിയില്‍നിന്നു ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും 'കുക്കര്‍ ബോംബ്' പരിശോധിക്കാന്‍ യാത്ര തിരിച്ചെങ്കിലും സ്ഥലത്തെത്തിയ പൊലീസുകാരില്‍ ഒരാള്‍ക്ക് മജ്ബൂസിന്റെ മണം കിട്ടിയതോടെ കുക്കര്‍ ധൈര്യപൂര്‍വം തുറന്നു. സംശയിച്ചതു തന്നെയായിരുന്നു ഉള്ളില്‍ - ചിക്കന്‍ മജ്ബൂസ്!
ഇതോടെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മടങ്ങിപ്പോയി. പിടി പോയ കുക്കറില്‍ മജ്ബൂസ് ഉണ്ടാക്കിയെങ്കിലും തുറക്കാന്‍ കഴിയാതായതോടെ ആരോ റോഡില്‍ ഉപേക്ഷിച്ചതാണെന്നു കരുതുന്നു.
കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം ഐഇഡി ബോംബ് കണ്ടെത്തിയപ്പോഴും പയ്യോളിയില്‍ നിന്നു വിദഗ്ധര്‍ എത്തിയാണ് വെടിമരുന്നു നിറയ്ക്കാത്ത ബോംബാണെന്ന് ഉറപ്പാക്കിയത്.
https://www.facebook.com/Malayalivartha






















