രണ്ടാഴ്ച കഴിഞ്ഞ് ഡിഎന്‍എ ഫലം വരുന്നതോടെ സത്യം പുറത്തുവരുമെന്ന് ബിനോയ് കോടിയേരി

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം പുറത്തുവരുമെന്ന് ബിനോയ് കോടിയേരി. കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയന്നും ബിനോയ് പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്ബിള്‍ നല്‍കിയതിന് ശേഷമായിരുന്നു പ്രതികരണം.
ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാണ് രക്തസാമ്ബിള്‍ ശേഖരിച്ചത്. രക്തസാമ്ബിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ച്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















