ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം മുങ്ങി; ഒടുക്കം പോലീസ് കയ്യോടെ പൊക്കിയപ്പോൾ നാദാപുരം പോലീസ് സ്റ്റേഷനില്‍ വച്ച് അമ്മയുടെ തല്ല്!! പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം മുങ്ങി. ഒടുക്കം പോലീസ് കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസമാണ് നാദാപുരം സ്വദേശിനിയും എട്ട് വയസ്സുകാരന്റെ മാതാവുമായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ തിങ്കളാഴ്ച്ച യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.സംഭവമറിഞ്ഞ് യുവതിയുടെ മാതാവും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ എത്തി.ഇവര്‍ തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് യുവതിയുടെ മാതാവ് മുഖത്തടിച്ചത്. ഇതോടെ ഇരുവരും തമ്മില്‍ ബഹളമായി. പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.കോടതിയില്‍ ഹാജരാക്കിയ യുവതി പിന്നിട് കാമുകനൊപ്പം പോവുകയായിരുന്നു. മാതാവും ബന്ധുക്കളും അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല.
https://www.facebook.com/Malayalivartha























