55 ചാക്ക് റേഷന്‍ സാധനങ്ങള്‍ കണ്ടെത്തിയത് സി.പി.ഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്ന്; പോലീസിനെ കണ്ടതോടെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ വാഹനത്തില്‍ കടത്താനുള്ള ശ്രമം പാളി...

അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ സി.പി.ഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗം എം. നിസാമിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതോടെ നേതാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്ബുമാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിസാമിന്റെ വീട്ടിലെത്തിയത്. പൊലീസ് എത്തുമ്ബോള്‍ നിസാം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ വാഹനത്തില്‍ കടത്താനുള്ള ശ്രമത്തിലായിരുന്നു. പൊലീസിനെക്കണ്ടതും സാധനങ്ങള്‍ അവിടെവച്ച് ഓടി. സാധനങ്ങള്‍ കൂടാതെ വാനും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























