സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളും നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില കുത്തനെ വർദ്ധിക്കുകയാണ്.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് ചൂട് കാരണമാകും. അതിനാൽ പുറത്തിറങ്ങുമ്പോൾ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. കുട, സൺ ഗ്ലാസ്, അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കണം. നിർജലീകരണം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
"
https://www.facebook.com/Malayalivartha

























