Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...

09 SEPTEMBER 2026 06:51 AM IST
മലയാളി വാര്‍ത്ത

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ദീപ്തി ആറാം റാങ്കിലേക്ക് കയറി. നടപ്പ് ഏഷ്യാ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നു 8 വിക്കറ്റുകൾ വീഴ്ത്തിയതാണ് ദീപ്തിക്ക് റാങ്കിങിൽ തുണച്ചത്.

മൂന്ന് കളിയിൽ നിന്നു 7 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ശ്രീ ചരണിയാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ദീപ്തിയായിരുന്നു ഒന്നാം റാങ്കിലുണ്ടായിരുന്നത്. ദീപ്തിയെ മറികടന്നാണ് ശ്രീ ചരണി ഒന്നാം സ്ഥാനത്തേക്ക് അന്ന് കയറിയത്.
ഇം​ഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ, ചാർളി ഡീൻ, ലോറൻ ബെൽ, ദക്ഷിണാഫ്രിക്കയുടെ നോൻകുലുലേക്കോ മ്ലാബ എന്നിവരാണ് രണ്ട് മുതൽ അ‍ഞ്ച് വരെയുള്ള സ്ഥാനത്ത്.

ഒന്നാം സ്ഥാനത്തുള്ള ശ്രീ ചരണിയും ആറാമതുള്ള ദീപ്തിയും തമ്മിൽ 70 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസം മാത്രമേ ഉള്ളു. ബാറ്റർമാരുടെ പട്ടികയിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ ബാറ്റർ. താരം അഞ്ചാം റാങ്കിൽ.

ഷെഫാലി വർമ ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പത്താം സ്ഥാനത്തും. മൂവരുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ.
​ഹോങ്കോങിനെതിരായ ഏഷ്യാ കപ്പ് പോരിൽ കഴിഞ്ഞ ദിവസം സ്മൃതി മന്ധാന സെഞ്ച്വറി നേടിയിട്ടുണ്ടായിരുന്നു.

വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് സെഞ്ച്വറിയുള്ള ഏക താരമായി ഇതോടെ സ്മൃതി മാറി. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന റെക്കോർഡും സ്മൃതി മത്സരത്തിൽ സ്വന്തമാക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (2 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (2 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (3 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (3 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (3 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (3 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (3 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (3 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends