കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കാസര്‍കോട് മാന്യയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ മുങ്ങുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍, ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന്‍ സാലി എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha























