സംസ്ഥാനത്ത് പ്രളയ സെസ് പ്രാബല്യത്തില്‍... 928 ഉല്‍പന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് , രണ്ട് വര്‍ഷത്തേക്കാണ് സെസ് പ്രാബല്യത്തിലുണ്ടാവുക, ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയെ സെസില്‍ നിന്ന് ഒഴിവാക്കി

സംസ്ഥാനത്ത് പ്രളയ സെസ് പ്രാബല്യത്തിലായി. 928 ഉല്‍പന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് വന്നത്. സ്വര്‍ണം ഒഴികെ അഞ്ചു ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധനയില്ല. രണ്ട് വര്‍ഷത്തേക്കാണ് സെസ് പ്രാബല്യത്തിലുണ്ടാവുക.ഉല്‍പന്ന വിലയ്ക്ക് മുകളിലാണ് സെസ്, ജി.എസ്.ടിക്ക് മുകളിലല്ല. ആയിരം രൂപ വിലയുള്ള, 18 ശതമാനം ജി.എസ്.ടിയുള്ള ഉല്‍പന്നത്തിന് 1180 രൂപയാണ് ഉപഭോക്താവ് നല്‍കേണ്ടത്. ഒരു ശതമാനം സെസ് കൂടി ചുമത്തുമ്പോള്‍ വില 1190 രൂപയാകും. 10 രൂപയുടെ വര്‍ധന. കേന്ദ്രത്തിന് 90 രൂപ നികുതി കിട്ടുമ്പോള്‍ സെസടക്കം സംസ്ഥാനത്തിന് 100 രൂപ കിട്ടും. പ്രളയസെസ് വഴി 1200 കോടി കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഗൃഹോപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരു ശതമാനം വിലകൂടും. ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്കും ഇനി അധികപണം നല്‍കേണ്ടി വരും. സ്വര്‍ണം പവന് 71 രൂപ മുതല്‍ 100 രൂപ വരെ കൂടും. 928 ഉല്‍പന്നങ്ങള്‍ക്ക് വില കൂടുന്നതിനാല്‍ ശക്തമായ പ്രതിഷേധത്തിലാണ് വ്യാപാരികള്‍.
അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ്. സ്വര്‍ണാഭരണങ്ങള്‍ക്ക് കാല്‍ശതമാനവും. 100 രൂപ വിലയുള്ള ഉല്‍പന്നത്തിന് ഒരു രൂപ കൂടുമ്പോള്‍ 10 ലക്ഷം രൂപയുള്ളതിന് 10000 രൂപ കൂടും. മൂന്നുലക്ഷത്തിന്റ മാരുതി ഓള്‍ട്ടോയ്ക്ക് 3000 രൂപ കൂടും. വാഹന ഇന്‍ഷുറന്‍സിലെ വര്‍ധന 500 രൂപ. ആകെ കൂടുന്നത് 3500 രൂപ. 18ശതമാനവും 28 ശതമാനവും ജി.എസ്.ടിയുള്ള ഗൃഹോപകരണങ്ങള്‍ക്കും കാര്യമായി വില കൂടും. പവന് നിലവിലെ വിലപ്രകാരം 64 രൂപ കൂടും. 10 ശതമാനം പണിക്കൂലി കൂട്ടിയുള്ള തുകയ്ക്ക് മുകളിലാണ് സെസ് എങ്കില്‍ വര്‍ധന 71 രൂപ. ഏക ആശ്വാസമുള്ളത് ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രയിന്‍ ടിക്കറ്റ് എന്നിവയെ സെസില്‍ നിന്ന് ഒഴിവാക്കിയതാണ് .
https://www.facebook.com/Malayalivartha

























