കോട്ടയത്ത് അയൽക്കാരൻ വളർത്ത് പൂച്ചകളെ വെടിയിറച്ചിയാക്കിയെന്ന പരാതിയുമായി ഉടമ

തന്റെ പൂച്ചയെ അയല്‍ക്കാരന്‍ കൊന്ന് കറിയാക്കിയെന്ന് പോലീസിൽ പരാതിയുമായി ഉടമ . എസ്.എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. കലക്‌ട്രേറ്റിലെ ആനിമല്‍ ഹസ്ബന്‍ട്രി ഓഫീസിലും ഫ്രണ്ട്‌സ് ഓഫ് ആനിമല്‍ സംഘടനയ്ക്കും സഞ്ജു പരാതി നല്‍കിയിട്ടുണ്ട്.
വളര്‍ത്തു പൂച്ചകളില്‍ രണ്ടെണ്ണത്തിനെ അയല്‍ക്കാരന്‍ വെടിവെച്ചെന്നാണ് സഞ്ജുവിന്റെ ആരോപണം. ഒരെണ്ണത്തിന് തലയിലും മറ്റേ പൂച്ചയ്ക്ക് വയറിനുമാണ് വെടിയേറ്റത്. വയറിന് വെടിയേറ്റ പൂച്ച വീട്ടിലെത്തിയപ്പോൾ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അത് ചത്തു. മറ്റേ പൂച്ചയെ അയല്‍ക്കാരന്‍ കറിവെച്ച് കഴിച്ചുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha























