Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭയന്ന് യു.എ.പി.എ ഭേദഗതി ബില്ല് പാസ്സാക്കാന്‍ രാജ്യസഭയില്‍ അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസുമായുള്ള ബന്ധം മുസ്ലിംലീഗ് അവസാനിപ്പിച്ചേക്കും

02 AUGUST 2019 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭയന്ന് യു.എ.പി.എ ഭേദഗതി ബില്ല് പാസ്സാക്കാന്‍ രാജ്യസഭയില്‍ അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസുമായുള്ള ബന്ധം മുസ്ലിംലീഗ് അവസാനിപ്പിച്ചേക്കും. രാജ്യത്തെ ന്യൂനപക്ഷങ്ങളെ മുഴുവന്‍ ഒറ്റുകൊടുക്കുകയാണ് സര്‍ക്കാരിനൊപ്പം നിന്നതിലൂടെ കോണ്‍ഗ്രസ് ചെയ്തതെന്ന് മുസ്്‌ലിംലീഗും വിവിധ മുസ്്‌ലിം സംഘടനകളും ഇടത്പക്ഷവും ആരോപിക്കുന്നു. വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതിനല്‍കുകയും സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അനുമതി നല്‍കുന്നതാണ് നിയമ ഭേദഗതി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി ഉയര്‍ന്നിവരുന്നുണ്ട്. കോണ്‍ഗ്രസ് ആദ്യം ബില്ലിനെ എതിര്‍ക്കുകയും പിന്നീട് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മറുകണ്ടം ചാടുകയായിരുന്നു. ഇതാണ് മുസ്്‌ലിംലീഗിനെ ചൊടിപ്പിച്ചത്. 

കോണ്‍ഗ്രസ് പിന്തുണച്ചിരുന്നില്ലെങ്കില്‍ ഭേദഗതി ബില്‍ രാജ്യസഭ കടക്കില്ലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദത്തിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചരിപ്പിക്കും. അത് രാഷ്ട്രീയമായി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് അവസാന നിമിഷം തീരുമാനം മാറ്റിയതെന്ന് അറിയുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. കര്‍ണാടകയിലെ ഭരണം ബി.ജെ.പി അട്ടിമറിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ബി.ജെ.പി നേതാക്കളില്‍ ചിലര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കോണ്‍ഗ്രസിനെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രത്യേകിച്ച് പാര്‍ട്ടി അധ്യക്ഷന്‍ പോലും ഇല്ലാത്തപ്പോള്‍. 

കോണ്‍ഗ്രസ് ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ശക്തമായി എതിര്‍ക്കുന്നതിന് പകരം മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ മുസ്്‌ലിംലീഗിന് പണ്ടേ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ മറ്റൊരു രാഷ്ട്രീയ ലാവണം ഇല്ലാത്ത് കൊണ്ടാണ് അവര്‍ കോണ്‍ഗ്രസുമായി കുട്ടുചേര്‍ന്ന് പോകുന്നത്. മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസ്സായതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാരെ ഒരുമിപ്പിച്ച് നിര്‍ത്തിയിരുന്നെങ്കില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ വെട്ടിലായേനെ. ലീഗിലെ രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബ് മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കാത്തതിനെതിരെ യൂത്ത് ലീഗ് നേതാവ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കൂടെ നിന്ന് പാലംവലിച്ചതെന്ന് മുസ്്‌ലിംലീഗ് ആരോപിക്കുന്നു. 

കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസ് നിലപാടിനും എതിരെ ഇടത്പക്ഷം ശക്തമായ നിലപാടാണ് ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിച്ചത്. അതിനാല്‍ മുസ്്‌ലിംലീഗ് ഇടത്പക്ഷത്തേക്ക് ചായാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇ.എം.എസിന്റെ കാലത്ത് ലീഗ് ഇടത്പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മും ലീഗും മലപ്പുറത്ത് അടവ്‌നയം ഉണ്ടാക്കിയിരുന്നു. സി.പി.ഐ സി.പി.എമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യവും സി.പി.ഐയെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തതതും കണക്കിലെടുത്താല്‍ ലീഗിന് സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം അനുകൂലമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും അത് നടന്നേക്കുമെന്നാണ് വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (5 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (24 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (38 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (55 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends