Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ചേച്ചി ബഷീറാ' ആ വിളി ഇനിയില്ല; മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ വിയോഗത്തിൽ ഹൃദയം തകർന്ന് നടി മാലാ പാര്‍വതിയുടെ കുറിപ്പ്

03 AUGUST 2019 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ വിയോഗത്തിൽ ഹൃദയം തകർന്ന് നടി മാലാ പാര്‍വതിയുടെ കുറിപ്പ്. വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. "ചേച്ചി ബഷീറാ" എന്ന്‌ പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാൻ ആവുന്നില്ല എന്ന് വികാരാധീതയായി മാലാപാർവതി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനോടകം തന്നെ

സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്.

കാറിടിച്ച്‌ മരിച്ച സിറാജ്‌ ബ്യൂറോ ചീഫ്‌ കെ എം ബഷീറിന്റെ മൃതദേഹം ഉച്ചക്ക്‌ ഒരുമണിക്ക്‌ പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിന്‌ വെക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി പോസ്റ്റ്മോര്‍ട്ടം തുടങ്ങി. 12 മണിക്ക് കുമാരപുരം പള്ളിയില്‍ എത്തിച്ച ശേഷമാണ്‌ പ്രസ് ക്ലബ്ബില്‍ കൊണ്ടുവരിക. തുടര്‍ന്ന്‌ തിരൂരേക്ക്‌ കൊണ്ടുപോകും. വടകര നടുവണ്ണൂര്‍ ജുമാ അത്ത്‌ ഖബറിസ്‌ഥാനിലാണ്‌ കബറടക്കം. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഐഎഎസ്‌ ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ ഓടിച്ച കാറിടിച്ച്‌ ബഷീര്‍ മരിച്ചത്‌.

ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിന്റെ സ്ഥിരീകരണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീറാമും വഫയും ഇതുതന്നെയാണ് പൊലീസിൽ അറിയിച്ചതെന്നും കമ്മിഷണർ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ തളളിയാണ് കമ്മിഷണറുടെ വിശദീകരണം.

അപകടസമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തെ സിസിടിവി പരിശോധിക്കും. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ എല്ലായിടത്തും സിസിടിവി വയ്ക്കാനാവില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി. അപകടത്തിൽ ഫൊറൻസിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ എടുക്കാത്തത് വീഴ്ചയായെന്ന വിലയിരുത്തലുണ്ട്. ജനറൽ ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ച സമയത്ത് മദ്യപിച്ചതിന്റെ മണം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി. രക്തപരിശോധന നടത്തണമെങ്കിൽ പൊലീസ് ആവശ്യപ്പെടേണ്ടതുണ്ട്. ദേഹപരിശോധന നടത്തണമെന്നു മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും അതു മാത്രമാണ് ചെയ്തതെന്നും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചതായും ഡോക്ടർ പറഞ്ഞു.

കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നെന്നും ദൃക്സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖ് പറഞ്ഞു. അതേസമയം അപകടത്തിനു ശേഷം പൊലീസ് വഫയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയില്ലെന്നും ആക്ഷേപം ഉയർന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതെ ആദ്യം വിട്ടയച്ചു. തുടർന്ന് മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇവരെ ഫോണിൽ വിളിച്ച് വീണ്ടും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയത്. ഗൾഫിൽ മോഡലിങ് രംഗത്ത് പ്രവർത്തിച്ചു വരികയാണ് വഫ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (4 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (10 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (48 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

Malayali Vartha Recommends