കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയും, മോഡലും ദുബായിലെ വ്യവസായിയുമായ യുവതിയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ; യുവതിയെ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ- അപകടത്തിനിടയാക്കിയ കാര്‍ മുമ്പും അമിതവേഗത്തില്‍ ഓടിച്ചതിന്റെ പേരിൽ കാമറയിൽ കുടുങ്ങിയത് മൂന്ന് തവണ; രാത്രി വാഹനവുമായി യുവതി എത്തിയതെന്തിന്? വെളിപ്പെടുത്തൽ ഇങ്ങനെ...

മാധ്യമപ്രവർത്തകനായ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് ഒപ്പമുണ്ടായിരുന്നത് പ്രവാസിയായ മലയാളി യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് മോഡലെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവര്‍ വിവാഹിതയും. കുടുംബം അബുദാബിയില്‍ ആണെങ്കിലും കേരളത്തിലാണ് സ്ഥിരമായി വാഫാ ഫിറോസ് ഉണ്ടാവുക. ഉന്നതരുമായി അടുത്ത ബന്ധമാണ് വാഫാ ഫിറോസിന് ഉണ്ടായിരുന്നത്. മാധ്യമ ശ്രദ്ധ നേടുന്ന ഐഎഎസുകാരേയും ഐപിഎസുകാരേയും എല്ലാം വാഫാ ഫിറോസ് അടുത്ത സുഹൃത്തുക്കളാക്കുന്ന സൗഹൃദമുണ്ടായിരുന്നു. ആഘോഷങ്ങളിലും പാര്‍ട്ടികളിലും എല്ലാം പങ്കെടുത്ത് അടിച്ചു പൊളിയാക്കുന്ന സ്വഭാവക്കാരി.
മോഡല്‍ എന്ന നിലയില്‍ ഫോട്ടോ ഷൂട്ടിലും മറ്റും പങ്കെടുക്കാറുണ്ടായിരുന്നു. മൂന്നാറിലെ നടപടികളിലൂടെ ശ്രദ്ധേയയാതോടെയാണ് ശ്രീറാമുമായി യുവതി അടുക്കുന്നത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി കുറച്ചു ദിവസം മുമ്ബാണ് ശ്രീറാം മടങ്ങിയെത്തിയത്. ഇതിന്റെ തുടര്‍ച്ചയായുള്ള ആഘോഷമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്. അതിന് ശേഷമുള്ള വരവിലാണ് മരണം സംഭവിച്ചത്. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്നാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയത്. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടം വരുത്തിയ കാര്‍ മുന്‍പും കേസില്‍ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തല്‍. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റേതാണ് കാര്‍. അപകടത്തിനിടയാക്കിയ കാര്‍ മുമ്പും അമിതവേഗത്തില്‍ ഓടിച്ചു. മൂന്നുതവണ കാമറയില്‍ കുടുങ്ങിയിട്ടുണ്ട്. മോഡലും ദുബായില്‍ വ്യവസായിയുമാണ് വഫ ഫിറോസ്.
വാഹനാപകടക്കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി. രക്തസാംപിളും ശേഖരിച്ചു. മദ്യപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വാഹനമോടിച്ചതെന്നും വൈകി പൊലീസ് വ്യക്തമാക്കി. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനമോടിച്ചതെന്നുമാണ് പോലീസിന്റെ കണ്ടെത്തലെന്നും ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടുണ്ടെന്നും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയും മാധ്യമങ്ങളോട് പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തത്. അപകടം നടന്ന് പത്തുമണിക്കൂറോളം പിന്നിട്ടശേഷമായിരുന്നു ഇത്.
ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷഫീഖ് പൊലീസിന് മൊഴി നല്‍കിയിരുന്നു. വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടത്തില്‍ കൈയ്ക്കു പരുക്കേറ്റ ശ്രീറാമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് പരുക്കേറ്റ ബഷീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലുംമരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്‌ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.
https://www.facebook.com/Malayalivartha
























