Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കായംകുളം ഡിപ്പോയിലെ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു; ആലപ്പുഴ- കൊല്ലം ചെയിന്‍ സര്‍വീസിനായുള്ള ഈ നടപടിയില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധം

03 AUGUST 2019 03:19 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ-കൊല്ലം ചെയിന്‍ സര്‍വീസിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള ബസ് സര്‍വീസുകള്‍ വരെ നിര്‍ത്തലാക്കുന്നത്.

രാവിലെ 6.15-ന് മുതുകുളം വഴി സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, 6.10-ന് സര്‍വീസ് നടത്തുന്ന അമൃത മെഡിക്കല്‍ കോളേജ് വരെയുള്ള ഫാസ്റ്റ് പാസഞ്ചര്‍, രാവിലെ അഞ്ചിനുള്ള എറണാകുളം ഫാസ്റ്റ് , ആറിനുള്ള തിരുവനന്തപുരം ഫാസ്റ്റ്, 8.45-ന് എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നത്.

യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് 15 മിനിറ്റ് ഇടവിട്ട് കൊല്ലം-ആലപ്പുഴ ചെയിന്‍ സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് എന്നാണ് അറിയുന്നത്. ഇത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കും. ഗുരുവായൂര്‍ ഫാസ്റ്റ് ഉള്‍പ്പെടെ നിര്‍ത്താനുള്ള നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപിള്ള എംഎല്‍എയായിരിക്കവേയാണ് മുതുകുളം വഴി ഗുരുവായൂര്‍ സര്‍വീസ് തുടങ്ങുന്നത്. 45 വര്‍ഷത്തോളം പഴക്കമുള്ള ബസ് നിര്‍ത്തലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗുരുവായൂര്‍, അമൃത സര്‍വീസ് അടക്കമുള്ള ബസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മികച്ച വരുമാനമാണ് നല്‍കുന്നത്. അമൃതയിലേക്കുള്ള ബസ് നിര്‍ത്തുന്നത് ആശുപത്രിയിലേക്ക് പോകുന്ന സാധാരണക്കാരായ രോഗികളെയാണ് ദുരിതത്തിലാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (9 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (15 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (53 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

Malayali Vartha Recommends